INDIALATEST NEWS

സുധാ മൂർത്തി രാജ്യസഭയിലേക്ക്

സുധാ മൂർത്തി രാജ്യസഭയിലേക്ക് -Sudha Murty | Rajya Sabha | Malayalam News | India News | Manorama Online | Manorama News

സുധാ മൂർത്തി രാജ്യസഭയിലേക്ക്

മനോരമ ലേഖകൻ

Published: March 09 , 2024 02:35 AM IST

1 minute Read

സുധാ മൂർത്തിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. (File Photo: IANS)

ന്യൂഡൽഹി ∙ ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ അധ്യക്ഷയും സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തിയെ (74) രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. 
ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണ മൂർത്തിയുടെ ഭാര്യയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവുമാണ്. രാജ്യാന്തര വനിതാ ദിനത്തിൽ തന്നെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചത് ഇരട്ടി സന്തോഷം പകരുന്നതായി സുധാ മൂർത്തി പറഞ്ഞു. രാജ്യസഭയിലെ സുധയുടെ സാന്നിധ്യം സ്ത്രീശക്തിയുടെ തെളിവാണെന്ന് നാരായണ മൂർത്തി പറഞ്ഞു. 2023ൽ സുധയ്ക്ക് പത്മഭൂഷൺ ബഹുമതി ലഭിച്ചിരുന്നു.

മക്കൾ: റോഹൻ മൂർത്തി, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി.

English Summary:
Sudha Murty Nominated To Rajya Sabha

40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03-08 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 5kv39g8co29g2bockf8i0a0dvo 40oksopiu7f7i7uq42v99dodk2-2024-03-08 mo-legislature-rajyasabha mo-literature-sudhamurthy mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-women-womensday 6anghk02mm1j22f2n7qqlnnbk8-2024 mo-politics-leaders-narendramodi mo-politics-leaders-draupadimurmu 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button