ഐസിസിഎസ്എല്‍ ഡിജിറ്റലിലേക്ക്
പാലക്കാട്: ഇന്ത്യന്‍ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി ബ്രാഞ്ചുകളില്‍ മൈക്രോ എടിഎം, സിഡിഎം സംവിധാനം നടപ്പിലാക്കും. പാലക്കാട് ബ്രാഞ്ചിലാണ് ആദ്യ മൈക്രോ എടിഎം തുറക്കുന്നതെന്ന് ഇന്ത്യന്‍ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ചെയര്മാന് സോജന് വി. അവറാച്ചന് അറിയിച്ചു. എല്ലാ ബാങ്കുകളുടെയും കാര്‍ഡുകള്‍ സൊസൈറ്റിയുടെ മൈക്രോ എടിഎമ്മില്‍ ഉപയോഗിക്കാം. ഏതു ബാങ്കിൽനിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനുമുള്ള ആധുനിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആധാര്‍ അതിഷ്ഠിതമായ പണമിടപാട്, റീച്ചാര്‍ജിംഗ് സംവിധാനവും സൊസൈറ്റി എംടിഎമ്മുകളിലുണ്ട്.
അധിക നിരക്കുകള്‍ ഈടാക്കാതെയാണ് ഈ സംവിധാനങ്ങള്‍ ഇന്ത്യന്‍ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി സഹകാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിലും ഉടന്‍ തന്നെ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്നും സഹകാരികള്‍ക്കും മറ്റു ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യമൊരുക്കുമെന്നും ഐസിസിഎസ്എല്‍ ചെയര്മാന് അറിയിച്ചു.

Source link