സമരത്തിനിടെ കർഷകൻ മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
കർഷക സമരത്തിനിടെ മരിച്ച ശുഭ്കരൺ സിങ്ങിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം-Farmers Protest|Breaking News|Latest News|Manorama News|Manorma Online
സമരത്തിനിടെ കർഷകൻ മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
ഓൺലൈൻ ഡെസ്ക്
Published: March 07 , 2024 02:56 PM IST
Updated: March 07, 2024 03:38 PM IST
1 minute Read
ശുഭ് കരൺ സിങ്, Photo credit: X\sunil rahar
ന്യൂഡൽഹി∙ കർഷക സമരത്തിനിടെ മരിച്ച ശുഭ്കരൺ സിങ്ങിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് എഡിജിപിമാരും ഉൾപ്പെടും.
Read Also: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഈ ആഴ്ച; മഹാരാഷ്ട്രയിൽ പത്തോളം പുതുമുഖങ്ങൾ
കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെയാണു യുവകർഷകൻ ശുഭ്കരൺ സിങ് മരിച്ചത്. 21കാരനായ ശുഭ്‌കരൺ സിങ് പഞ്ചാബിലെ ബതിൻഡ ജില്ലയിലെ ബലോകെ ഗ്രാമത്തിലെ വീട്ടിൽനിന്നാണ് കർഷക മാർച്ചിൽ പങ്കെടുക്കാനായി പോയത്. വീടുവിട്ടിറങ്ങി എട്ടു ദിവസത്തിനുശേഷമായിരുന്നു മരണം. ശുഭ്‌കരണിന്റെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ പോസ്റ്റ്‌മോർട്ടം നടപടികൾ തടഞ്ഞിരുന്നു. നഷ്ടപരിഹാരത്തിന്റെ ഭാഗമായി കുടുംബത്തിലെ ഒരാൾക്കു കേന്ദ്രസർക്കാർ ജോലി നൽകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
English Summary:
High Court Mandates Judicial Probe into Young Farmer’s Death Amidst Strike
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 mo-news-common-breakingnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 362ngldinidifpkrd3s1ohega2 mo-news-world-countries-india-indianews 5us8tqa2nb7vtrak5adp6dt14p-2024-03-07 mo-news-common-farmersprotest 40oksopiu7f7i7uq42v99dodk2-2024-03-07 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024
Source link