ശിവരാത്രിയിൽ ഓരോ സമയത്തെ ക്ഷേത്ര ദർശനത്തിനും ഓരോ ഫലങ്ങൾ
ശിവരാത്രിയിൽ ഓരോ സമയത്തെ ക്ഷേത്ര ദർശനത്തിനും ഓരോ ഫലങ്ങൾ– Significance of Maha Shivratri
ശിവരാത്രിയിൽ ഓരോ സമയത്തെ ക്ഷേത്ര ദർശനത്തിനും ഓരോ ഫലങ്ങൾ
മനോരമ ലേഖകൻ
Published: March 07 , 2024 11:27 AM IST
1 minute Read
ശിവരാത്രി ദിവസം രാവിലെ ക്ഷേത്രദർശനം നടത്തിയാൽ ശരീരത്തിന് ആരോഗ്യവും മനസ്സിനു ബലവും വർധിക്കും
ഉച്ചയ്ക്ക് ദർശനം നടത്തി പ്രാർഥിച്ചാൽ സമ്പൽസമൃദ്ധമായ ജീവിതം നയിക്കാനുള്ള മാർഗം തെളിയും
Image Credit: bambam kumar jha/ Istock
ത്രിമൂർത്തികളിൽ പ്രധാനിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. പരബ്രഹ്മമൂർത്തിയായ ഭഗവാൻ സംഹാരമൂർത്തിയുമാണ്. ദേവാധിദേവനായതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ഉഗ്രകോപിയാണെങ്കിലും ക്ഷിപ്രപ്രസാദിയാണു ഭഗവാൻ.ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി. ഈ ദിനത്തിലെ ക്ഷേത്ര ദർശനം അതീവ പുണ്യമാണ്.
രാവിലെ ക്ഷേത്രദർശനം നടത്തിയാൽ ശരീരത്തിന് ആരോഗ്യവും മനസ്സിനു ബലവും വർധിക്കും. ഉച്ചയ്ക്ക് ദർശനം നടത്തി പ്രാർഥിച്ചാൽ സമ്പൽസമൃദ്ധമായ ജീവിതം നയിക്കാനുള്ള മാർഗം തെളിയും. വൈകുന്നേരം ദർശനം നടത്തി പ്രാർഥിച്ചാൽ കഷ്ട–നഷ്ടങ്ങൾ മാറി നന്മയുണ്ടാകും. അർധയാമ പൂജാവേളയിൽ ദർശനം നടത്തി പ്രാർഥിച്ചാൽ ദാമ്പത്യജീവിതം സന്തുഷ്ടമാകുമെന്നും വിശ്വസിക്കപ്പെടുന്നു.
പഞ്ചാക്ഷരീ മന്ത്രജപത്തോടെയുള്ള ക്ഷേത്രദർശനം നൽകുന്ന അനുകൂല ഊർജത്തിന്റെ അളവേറെയാണ്. ശിവക്ഷേത്രദർശനത്തിനും ചില ചിട്ടകൾ ഉണ്ട്. പൂര്‍ണതയുടെ ദേവനാണു ഭഗവാൻ. അതിനാൽ ശിവക്ഷേത്രത്തിൽ പൂര്‍ണ പ്രദക്ഷിണം പാടില്ല. ശ്രീകോവിലിന്റെ വടക്കു ഭാഗത്താണു ശിവസാന്നിധ്യം അഥവാ കൈലാസം. കൈലാസവും ശിവലിംഗവുമായുള്ള ബന്ധം വടക്കുഭാഗത്തു കൂടി കടന്നു പോകുന്നതായി വിശ്വസിക്കുന്നു.
ഇതു മുറിച്ചുകടന്നാൽ ശിവലിംഗവും കൈലാസവുമായുള്ള ബന്ധത്തിനു ഭംഗം വരുമെന്നു വിശ്വസിക്കുന്നതിനാലാണു ശിവക്ഷേത്രത്തിൽ ഓവു മുറിച്ചുകടക്കാൻ പാടില്ലെന്നു പറയുന്നത്. ക്ഷേത്രത്തിനുള്ളിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം, ശ്രീകോവിലിന്റെ നടയ്ക്കു നേരെ നിന്നു തൊഴുക, ഭഗവൽ വാഹനമായ നന്ദിയെ വണങ്ങാതിരിക്കുക, നിവേദ്യസമയത്തു ഭഗവാനെ തൊഴുക ഇവയൊന്നും പാടില്ല.
അഭീഷ്ടസിദ്ധിക്കായി ഈ വഴിപാടുകൾഭഗവാന് ഏറ്റവും പ്രധാനമായ മൂന്ന് വഴിപാടുകളാണ് ജലധാര, കൂവളമാല, പിൻവിളക്ക്. രോഗദുരിത ശാന്തിയാണ് ജലധാര വഴിപാടായി സമർപ്പിച്ചാലുള്ള ഫലം. പാർവതീദേവിയെ സങ്കൽപിച്ചാണ് പിൻവിളക്ക് വഴിപാടു സമർപ്പിക്കുന്നത്. ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീ ദേവിക്ക് പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം എന്നാണു ചിട്ട. കാര്യസാധ്യത്തിന് ഏറ്റവും ഉത്തമമായ വഴിപാടാണിത്. മംഗല്യസിദ്ധി, ദീർഘമാംഗല്യം, ഭാര്യാ- ഭർതൃ ഐക്യം എന്നിവയാണു പിൻവിളക്കു വഴിപാടിന്റെ ഫലം. പേരിലും നാളിലും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. ദാമ്പത്യദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക. സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.
English Summary:
Significance of Maha Shivratri
69vqgpc0frfaqi83evmqdpjl58 7os2b6vp2m6ij0ejr42qn6n2kh-2024 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-shivarathri mo-religion-mahashivratri 7dhnhqmapjellb30obara86s2u 30fc1d2hfjh5vdns5f4k730mkn-list 7os2b6vp2m6ij0ejr42qn6n2kh-2024-03-07 30fc1d2hfjh5vdns5f4k730mkn-2024 mo-religion-lordshiva 3tqt5r1esv46p7o7dctoc6no6 30fc1d2hfjh5vdns5f4k730mkn-2024-03-07 43gdljrmlmrrg8981jojn0m3d3 30fc1d2hfjh5vdns5f4k730mkn-2024-03 7os2b6vp2m6ij0ejr42qn6n2kh-2024-03
Source link