CINEMA

‘തഗ്‌ലൈഫി’ൽ നിന്നും ദുൽഖർ സൽമാൻ പിന്മാറി

‘തഗ്‌ലൈഫി’ൽ നിന്നും ദുൽഖർ സൽമാൻ പിന്മാറി | Thug Life Dulquer Salmaan

‘തഗ്‌ലൈഫി’ൽ നിന്നും ദുൽഖർ സൽമാൻ പിന്മാറി

മനോരമ ലേഖകൻ

Published: March 07 , 2024 11:41 AM IST

1 minute Read

ദുൽഖർ സൽമാൻ

കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫി’ൽ നിന്നും ദുൽഖര്‍ സൽമാന്‍ പിന്മാറി. മറ്റു സിനിമകളുടെ തിരക്കുകൾ മൂലമാണ് ദുൽഖർ ചിത്രത്തിൽ നിന്ന് പിന്മാറിയത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്കറി’ലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഭാഗമാകും. 
അതേസമയം നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രത്തിൽ ദുൽഖർ അഭിനയിക്കും എന്നത് തെറ്റായ റിപ്പോര്‍ട്ടുകളായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ‘ഹേയ് സിനിമാക’യാണ് ദുൽഖർ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്‌നവും കമൽഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര ഭാഗമാകുന്ന സിനിമയിൽ മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ബാബുരാജ് തുടങ്ങിയവരു ഭാഗമാകുന്നുണ്ട്. 
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. ജയം രവി, തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരാണ് മറ്റ് താരങ്ങൾ.

English Summary:
Dulquer Salmaan is no more part of Kamal Haasan-Mani Ratnam’s project Thug Life

f3uk329jlig71d4nk9o6qq7b4-2024-03-07 7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-common-kollywoodnews 7rmhshc601rd4u1rlqhkve1umi-2024-03-07 f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-maniratnam mo-entertainment-movie-dulquersalmaan f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kamalhaasan 2d5l0spna5ig2inga0t9cs0huj


Source link

Related Articles

Back to top button