ശ്രീകാന്ത്, ലക്ഷ്യ, സിന്ധു മുന്നോട്ട്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ എന്നിവർ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ. അതേസമയം, പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് ആദ്യ റൗണ്ടിൽ പുറത്തായി. ചൈനീസ് തായ് പേയിയുടെ ചൗ തീൻ ചെന്നിനെ കീഴടക്കിയാണ് ശ്രീകാന്ത് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 21-15, 20-22, 21-8. ജാപ്പനീസ് താരം കന്റ സുനേയാമയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ലക്ഷ്യ സെൻ മുന്നേറിയത്. സ്കോർ: 15-21, 21-15, 21-3. ചൈനയുടെ ലു ഗാങ് സുവിനോട് 21-17, 21-17നായിരുന്നു പ്രണോയിയുടെ തോൽവി.
വനിതാ സിംഗിൾസിൽ പി.വി. സിന്ധു കാനഡയുടെ മിഷേൽ ലിയെ മറികടന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചു, 20-22, 22-20, 21-19.
Source link