WORLD
ഖത്തറിൽ ബാലിക കുഴഞ്ഞുവീണു മരിച്ചു
ദോഹ: ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട് അരീക്കാട് വലിയപറമ്പിൽ മുഹമ്മദ് സിറാജ്-ഷബ്നാസ് (ജിജു) ദമ്പതികളുടെ മകളും പൊഡാർ പേൾ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായ ജന്നാ ജമീല (ഏഴ് ) യാണ് ഖത്തറിൽ മരിച്ചത്.
വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുഹമ്മദ് (പൊഡർ പേൾ സ്കൂൾ വിദ്യാർഥി) സഹോദരാനാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് അബു ഹമൂർ ഖബർസ്ഥാനിൽ അടക്കം ചെയ്യും.
Source link