ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പണിമുടക്കി
ന്യൂഡൽഹി: സമൂഹമാധ്യമ ആപ്ലിക്കേഷനുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി. മാർക്ക് സക്കർബർഗിന്റെ മെറ്റയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ ആപ്ലിക്കേഷനുകൾ. മെറ്റയുടെ കീഴിലുള്ള ത്രെഡ്സ്, മെസഞ്ചർ എന്നിവയും പ്രവർത്തരഹിതമായതായി ട്രാക്കിംഗ് വെബ്സൈറ്റുകൾ അറിയിച്ചു. ഇന്ത്യയിലെയും മറ്റുചില രാജ്യങ്ങളിലെയും ഉപയോക്താക്കൾക്ക് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ല. ചിലരോട് ലോഗിൻ ചെയ്യാനും പാസ്വേഡ് മാറ്റാനും ആവശ്യപ്പെട്ടു. യുട്യൂബിനും സമാനപ്രശ്നമുള്ളതായി റിപ്പോർട്ടുണ്ട്.
മറ്റ് സമൂഹമാധ്യമങ്ങളിൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായതു സംബന്ധിച്ച പരാതിപ്രളയമാണ്. വിഷയത്തോട് മെറ്റ പ്രതികരിച്ചിട്ടില്ല. സെർവറിന്റെ പ്രവർത്തനം എപ്പോൾ പുനരാരംഭിക്കുമെന്നു വ്യക്തമല്ല. അതേസമയം, മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പിന്റെ പ്രവർത്തനം തടസപ്പെട്ടിട്ടില്ല.

Source link