SPORTS

കാ​യ് ഹ​വേ​ര്‍​ട്‌​സ് 1.5 ല​ക്ഷം ഗോ​ള്‍!


ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബാ​യ ആ​ഴ്‌​സ​ണ​ലി​ന്‍റെ ജ​ര്‍​മ​ന്‍ താ​രം കാ​യ് ഹ​വേ​ര്‍​ട്‌​സ് അ​പൂ​ര്‍​വ റി​ക്കാ​ര്‍​ഡി​ല്‍. 2023 ജൂ​ണി​ലാ​ണ് ഹ​വേ​ര്‍​ട്‌​സ് ചെ​ല്‍​സി​യി​ല്‍​നി​ന്ന് ആ​ഴ്‌​സ​ണ​ലി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. ഇം​ഗ്ലീ​ഷ് ടോ​പ് ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ 1,50,000-ാമ​ത് ഗോ​ള്‍ സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ചാ​യി​രു​ന്നു ഹ​വേ​ര്‍​ട്‌​സ് റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ പേ​ര് ചേ​ര്‍​ത്ത​ത്. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഷെ​ഫീ​ല്‍​ഡ് യു​ണൈ​റ്റ​ഡി​ന് എ​തി​രാ​യ എ​വേ പോ​രാ​ട്ട​ത്തി​ല്‍ 25 -ാം മി​നി​റ്റി​ലാ​യി​രു​ന്നു ഹ​വേ​ര്‍​ട്‌​സി​ന്‍റെ ഗോ​ള്‍. ആ​റ​ടി​ച്ച് ആ​ഴ്‌​സ​ണ​ല്‍ ഹ​വേ​ര്‍​ട്‌​സ് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ത്സ​ര​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 6-0ന് ​ഷെ​ഫീ​ല്‍​ഡ് യു​ണൈ​റ്റ​ഡി​നെ നി​ലം​പ​രി​ശാ​ക്കി. ഇം​ഗ്ലീ​ഷ് ഫ​സ്റ്റ് ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് എ​വേ പോ​രാ​ട്ട​ത്തി​ല്‍ 5+ ഗോ​ള്‍ നേ​ടു​ന്ന ര​ണ്ടാ​മ​ത് മാ​ത്രം ടീ​മാ​ണ് ആ​ഴ്‌​സ​ണ​ല്‍. 1961 സെ​പ്റ്റം​ബ​റി​ല്‍ ബേ​ണ്‍​ലി​യും സ​മാ​ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു.

ജ​യ​ത്തോ​ടെ ലീ​ഗ് കി​രീ​ട​ത്തി​നു​ള്ള പോ​രാ​ട്ടം ആ​ഴ്‌​സ​ണ​ലും സ​ജീ​വ​മാ​ക്കി. 27 റൗ​ണ്ട് മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ ലി​വ​ര്‍​പൂ​ള്‍ (63 പോ​യി​ന്‍റ്), മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി (62) എ​ന്നി​വ​യ്‍​ക്ക് തൊ​ട്ടു​പി​ന്നി​ലെ​ത്തി ആ​ഴ്‌​സ​ണ​ല്‍ (61). ആ​സ്റ്റ​ണ്‍ വി​ല്ല​യാ​ണ് (55) നാ​ലാം സ്ഥാ​ന​ത്ത്.


Source link

Related Articles

Back to top button