INDIALATEST NEWS

ജസ്റ്റിസ് അഭിജിത് ബിജെപി സ്ഥാനാർഥി; തൃണമൂലിന്റെ കോട്ടയിൽ

ജസ്റ്റിസ് അഭിജിത് ബിജെപി സ്ഥാനാർഥി; തൃണമൂലിന്റെ കോട്ടയിൽ – Justice Abhijit BJP candidate | Malayalam News, India News | Manorama Online | Manorama News

ജസ്റ്റിസ് അഭിജിത് ബിജെപി സ്ഥാനാർഥി; തൃണമൂലിന്റെ കോട്ടയിൽ

മനോരമ ലേഖകൻ

Published: March 06 , 2024 03:21 AM IST

1 minute Read

അഭിജിത് ഗംഗോപാധ്യായ

കൊൽക്കത്ത ∙ കൽക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബിജെപിയിൽ ചേരും. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ താംലുക് ലോക്സഭാ മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. വിരമിക്കാൻ 3 മാസം ബാക്കിനിൽക്കേ ഇന്നലെയാണ് അഭിജിത് രാജിവച്ചത്. തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതികൾക്കെതിരേ അനവധി സുപ്രധാന വിധികൾ എഴുതിയ അഭിജിത്തിന്റെ വരവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കരുത്തുനൽകും. അനീതിക്കെതിരെ പൊതുവേദികളിലും ശബ്ദമുയർത്തുന്ന ന്യായാധിപനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങാൻ തൃണമൂൽ കോൺഗ്രസിന്റെ പ്രവൃത്തികൾ കാരണമായിട്ടുണ്ടെന്ന് അഭിജിത് പറഞ്ഞു. അഴിമതിയിൽ മുങ്ങിയിരിക്കുകയാണ് തൃണമൂൽ. ‘ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നയാളാണ് ഞാൻ. സിപിഎം അങ്ങനെയല്ല. കോൺഗ്രസിൽ കുടുംബാധിപത്യമാണ്’. എന്തുകൊണ്ട് ബിജെപിയിൽ ചേരുന്നുവെന്നതിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനാധ്വാനിയാണെന്നും അഭിജിത് പറഞ്ഞു.

English Summary:
Justice Abhijit BJP candidate

3um55u22q5p9j5rf2147s9jt57 40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-06 mo-politics-parties-trinamoolcongress 6anghk02mm1j22f2n7qqlnnbk8-2024-03-06 mo-politics-elections-loksabhaelections2024 mo-news-common-malayalamnews mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button