സ്ത്രീകളുടെ ഇടതു കണ്ണും പുരുഷൻമാരുടെ വലതു കണ്ണും തുടിച്ചാൽ?
സ്ത്രീകളുടെ ഇടതു കണ്ണും പുരുഷൻമാരുടെ വലതു കണ്ണും തുടിച്ചാൽ?- Know What It Means If Your Eye Blinks From Astrology Expert
സ്ത്രീകളുടെ ഇടതു കണ്ണും പുരുഷൻമാരുടെ വലതു കണ്ണും തുടിച്ചാൽ?
വെബ് ഡെസ്ക്
Published: March 05 , 2024 04:42 PM IST
Updated: March 05, 2024 04:47 PM IST
1 minute Read
സ്ത്രീകൾക്ക് ഇടതുകണ്ണ് തുടിക്കുന്നത് ശുഭവും വലതുകണ്ണ് തുടിക്കുന്നത് അശുഭ ഫലങ്ങളും നൽകുന്നു
പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കില്‍ പ്രിയപ്പെട്ടവരെയോ പങ്കാളിയെയോ കണ്ടുമുട്ടാനാകുമെന്നാണ് വിശ്വാസം
Image Credit: Zastavkin/ Istock
വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ ഭാരതീയ ജ്യോതിഷത്തിൽ ഉണ്ട്. ഒരു സംഭവത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര് കണക്കാക്കുന്നത്. മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ തുടിക്കാത്തവരുണ്ടാകില്ല. ഇടത്തെ കണ്ണും വലത്തേ കണ്ണും തുടിക്കുന്നതിന് വ്യത്യസ്ത ഫലങ്ങളാണ്. പൊതുവേ സ്ത്രീകൾക്ക് ഇടതുകണ്ണ് തുടിക്കുന്നത് ശുഭവും വലതുകണ്ണ് തുടിക്കുന്നത് അശുഭ ഫലങ്ങളും നൽകുന്നു. പുരുഷൻമാർക്ക് നേരെ മറിച്ചാണ്.
പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കില്‍ പ്രിയപ്പെട്ടവരെയോ പങ്കാളിയെയോ കണ്ടുമുട്ടാനാകുമെന്നാണ് വിശ്വാസം. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യം ഉടൻ നടക്കാൻ പോകുന്നതിന്റെ സൂചനയായും കരുതുന്നു. ചുരുക്കത്തിൽ നല്ല കാര്യങ്ങൾ നടക്കാൻ പോകുന്നു എന്നു സൂചന. ഇടതുകണ്ണ് തുടിക്കുകയാണെങ്കില്‍ ദുഃസൂചനയായി കരുതണം. മാത്രമല്ല പ്രശ്നങ്ങളിൽ ചെന്നുപെടാൻ സാധ്യതയുമുണ്ട്. കുറച്ചു കരുതിയിരിക്കണം എന്നു ചുരുക്കം. സ്ത്രീകളുടെ ഇടത്തേ കണ്ണ് തുടിച്ചാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. അപ്രതീക്ഷിത ഭാഗ്യം തുണയ്ക്കുമെന്നും വിശ്വാസമുണ്ട്. എന്നാൽ വലതുകണ്ണ് തുടിക്കുന്നത് ശാരീരിക അസ്വാസ്ഥ്യത്തെ സൂചിപ്പിക്കുന്നു.
English Summary:
Astrological significance of eye twitching
mo-astrology-luckythings 44tg7t26sgvggnqggc7itvatk2 6jijlofqcbq6ebjph10jjria55 7os2b6vp2m6ij0ejr42qn6n2kh-2024 536jtk3n1s0nfvuqi5a824auqo 7os2b6vp2m6ij0ejr42qn6n2kh-list 161l177iffcukj1o98413mu241 mo-astrology-badluck 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 7os2b6vp2m6ij0ejr42qn6n2kh-2024-03-05 30fc1d2hfjh5vdns5f4k730mkn-2024 30fc1d2hfjh5vdns5f4k730mkn-2024-03 30fc1d2hfjh5vdns5f4k730mkn-2024-03-05 7os2b6vp2m6ij0ejr42qn6n2kh-2024-03
Source link