എൻഐടി ആസ്റ്റർ മെഡ്സിറ്റിയുമായി സഹകരിക്കും
കൊച്ചി: പഠനം, ഗവേഷണം, സാങ്കേതിക വികസനം എന്നിവയിൽ സഹകരണം ലക്ഷ്യമിട്ട് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയും ധാരണാപത്രം ഒപ്പിട്ടു. ഇമേജ് പ്രോസസിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നീ രംഗങ്ങളിൽ ഇരുസ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കും. അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും കൂടുതൽ അവസരങ്ങൾ ലഭ്യമാകും. ബയോ എൻജിനിയറിംഗ് ഗവേഷണത്തിൽ പരസ്പരം സഹകരിക്കും. ഇന്റേൺഷിപ്പുകൾ, അധ്യാപനം, അക്കാദമിക് പ്രോഗ്രാമുകൾ എന്നിവയിൽ ഏകോപനമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Source link