വാഷിംഗ്ടൺ ഡിസിയിൽ ട്രംപിനെ കീഴടക്കി നിക്കി ഹേലി
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസി പ്രൈമറിയിൽ ഡോണൾഡ് ട്രംപിനെ കീഴടക്കി നിക്കി ഹേലി. ഹേലിയുടെ ആദ്യ പ്രൈമറി വിജയമാണിത്. നിർണായകമായ സൂപ്പർ ട്യൂസ്ഡേ മത്സരത്തിൽ ഹേലിക്ക് കരുത്തു പകരുന്നതാണ് ഈ വിജയം. സൂപ്പർ ട്യൂസ്ഡേയിൽ 16 സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഹേലിക്ക് 1274 വോട്ടും ട്രംപിന് 676 വോട്ടുമാണു ലഭിച്ചത്. രാജ്യമൊട്ടാകെ ഹേലിക്ക് 43 ഡെലഗേറ്റുകളെ ലഭിച്ചു. ട്രംപിന് 247 പേരുടെ പിന്തുണയുണ്ട്. റിപ്പബ്ലിക്കൻ പ്രസിഡൻഷൽ പ്രൈമറിയിൽ വിജയിക്കുന്ന ആദ്യ വനിതയാണ് നിക്കി ഹേലി.
ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻവംശജയുമാണു ഹേലി. ഇന്ത്യൻ വംശജരായ ബോബി ജിൻഡാൽ(2016), കമലാ ഹാരിസ്(2020), വിവേക് രാമസ്വാമി(2024) എന്നീ ഇന്ത്യൻവംശജർക്ക് ഒരു പ്രൈമറിയിൽപ്പോലും വിജയിക്കാനായില്ല. സ്വന്തം സംസ്ഥാനമായ സൗത്ത് കരോളൈനയിൽ ഹേലി പരാജയപ്പെട്ടിരുന്നു.
Source link