സന്തോഷ് ട്രോഫി ക്വാർട്ടർ ഇന്ന്
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്നു നടക്കുന്ന ആദ്യ ക്വാർട്ടറിൽ സർവീസസ് റെയിൽവേസുമായി ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് 2.30നാണ് കിക്കോഫ്. രണ്ടാം ക്വാർട്ടർ ഗോവയും ഡൽഹിയും തമ്മിലാണ്. കേരളവും മിസോറവും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം നാളെ രാത്രി ഏഴിനാണ്. ഫൈനൽ റൗണ്ട് ഗ്രൂപ്പ് എ ചാന്പ്യന്മാരാണ് സർവീസസ്. അഞ്ച് മത്സരങ്ങളിൽ 10 പോയിന്റുമായാണ് സർവീസസ് ഗ്രൂപ്പ് ചാന്പ്യന്മാരായത്. ഗ്രൂപ്പ് ബി നാലാം സ്ഥാനക്കാരാണ് റെയിൽവേസ്. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയിന്റാണ് അവർ നേടിയത്. ഒന്പത് പോയിന്റുമായി ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായാണ് ഗോവയുടെ ക്വാർട്ടർ പ്രവേശം. ഡൽഹിയാകട്ടെ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ബി മൂന്നാം സ്ഥാനക്കാരായും അവസാന എട്ടിലെത്തി.
Source link