ഗോകുലത്തിന് ഇഞ്ചുറി
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ രണ്ടാം തോൽവി. ഹോം മത്സരത്തിൽ ഗോകുലം 2-3ന് മുഹമ്മദൻ എസ്സിയോട് പരാജയപ്പെട്ടു. ഇഞ്ചുറി ടൈം ഗോളിലായിരുന്നു ഗോകുലം വീണത്. കഴിഞ്ഞ മത്സരത്തിൽ നാംധാരിയോടും ഇഞ്ചുറി ടൈം ഗോളിൽ ഗോകുലം കേരള പരാജയപ്പെട്ടിരുന്നു. 16-ാം മിനിറ്റിൽ എഡ്ഡി ഹെർണാണ്ടസിലൂടെ കോൽക്കത്തൻ ക്ലബ് ലീഡ് നേടി. അലക്സിസ് ഗോമസ് (23’) ടീമിന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ഇഞ്ചുറി ടൈമിൽ നൗഫലിലൂടെ (45+1’) ഗോകുലം ഒരു ഗോൾ മടക്കി. 65-ാം മിനിറ്റിൽ നിധിൻ കൃഷ്ണയിലൂടെ ഗോകുലം 2-2ൽ എത്തി. എന്നാൽ, 90+7-ാം മിനിറ്റിൽ ഡേവിഡ് ലാൽലൻസംഗയുടെ ഗോളിൽ മുഹമ്മദൻ വെന്നിക്കൊടി പാറിച്ചു.
17 മത്സരങ്ങളിൽനിന്ന് 38 പോയിന്റുമായി മുഹമ്മദനാണ് ലീഗിന്റെ തലപ്പത്ത്. ഗോകുലം (32) മൂന്നാം സ്ഥാനത്ത് തുടരുന്നു.
Source link