WORLD

ഷെഹ്ബാസ് ഷരീഫ് വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി


ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഷെ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ് വീ​​​ണ്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധോ​​​സ​​​ഭ​​​യാ​​​യ ദേ​​​ശീ​​​യ അ​​​സം​​​ബ്ലി​​​യി​​​ൽ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ എ​​​തി​​​ർ​​​സ്ഥാ​​​നാ​​​ർ​​​ഥി ഒ​​​മ​​​ർ അ​​​യൂ​​​ബ് ഖാ​​​നെ 92നെ​​​തി​​​രേ 201 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണു തോ​​​ൽ​​​പ്പി​​​ച്ച​​​ത്. ഷെ​​​ഹ്ബാ​​​സ് ഇ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​രി​​​ഫ് അ​​​ൽ​​​വി​​​യു​​​ടെ മു​​​ന്പാ​​​കെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. വി​​​ജ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ൽ കാ​​​ഷ്മീ​​​ർ വി​​​ഷ​​​യം എ​​​ടു​​​ത്തി​​​ട്ട ഷെ​​​ഹ്ബാ​​​സ്, അ​​​യ​​​ൽ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു. കാ​​​ഷ്മീ​​​രി​​​നെ പ​​​ല​​​സ്തീ​​​നു​​​മാ​​​യി​​​ട്ടാ​​​ണ് അ​​​ദ്ദേ​​​ഹം താ​​​ര​​​ത​​​മ്യം ചെ​​​യ്ത​​​ത്. കാ​​​ഷ്മീ​​​രി​​​ക​​​ളു​​​ടെ​​​യും പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ​​​യും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യി ദേ​​​ശീ​​​യ അ​​​സം​​​ബ്ലി പ്ര​​​മേ​​​യം പാ​​​സാ​​​ക്ക​​​ണ​​​മെ​​​ന്ന് ഷെ​​​ഹ്ബാ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ ശ്ര​​​ദ്ധ​​ചെ​​​ലു​​​ത്തും. അ​​​യ​​​ൽ​​​ക്കാ​​​ര​​​ട​​​ക്കം എ​​​ല്ലാ മു​​​ൻ​​​നി​​​ര രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തും. വ​​​ൻ​​​കി​​​ട ക​​​ളി​​​ക​​​ളി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ പ​​​ങ്കാ​​​ളി​​​യാ​​​കി​​​ല്ല. ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം സ​​​മ്മ​​​തി​​​ച്ചു.

എ​​​ഴു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ ഷെ​​​ഹ്ബാ​​​സ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പി​​​എം​​​എ​​​ൽ-​​​എ​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വു​​​മാ​​​യ ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ ഇ‍ള​​​യ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്. ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​ലെ പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ർ​​​ക്കും ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബി​​​ലാ​​​വ​​​ൽ സ​​​ർ​​​ദാ​​​രി ഭൂ​​​ട്ടോ​​​യു​​​ടെ പി​​​പി​​​പി​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് സ​​​ഖ്യ​​​ക​​​ക്ഷി സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 2022ൽ ​​​മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നെ അ​​​വി​​​ശ്വാ​​​സ​​​ത്തി​​​ൽ താ​​​ഴെ​​​യി​​​റ​​​ക്കി​​​യ​​​പ്പോ​​​ഴും ബി​​​ലാ​​​വ​​​ലി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ഷെഹ്ബാ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​ത്. സ​​​ഖ്യ​​​ക​​​ക്ഷി ധാ​​​ര​​​ണ പ്ര​​​കാ​​​രം ബി​​​ലാ​​​വ​​​ലി​​​ന്‍റെ പി​​​താ​​​വ് ആ​​​സി​​​ഫ് അ​​​ലി സ​​​ർ​​​ദാ​​​രി​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി ന​​​ല്കും.


Source link

Related Articles

Back to top button