ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല: രാഷ്ട്രീയം മതിയാക്കുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവ് ഹർഷ് വർധൻ
രാഷ്ട്രീയം വിടുന്നതായി ഹർഷവർധൻ-harsh vardhan|Bjp|Politics|manorama news
ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല: രാഷ്ട്രീയം മതിയാക്കുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവ് ഹർഷ് വർധൻ
ഓൺലൈൻ ഡെസ്ക്
Published: March 03 , 2024 02:19 PM IST
Updated: March 03, 2024 02:31 PM IST
1 minute Read
ഹർഷ് വർധൻ∙ ഫയൽചിത്രം
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹർഷ് വർധൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഷ്ട്രീയം മതിയാക്കുന്നതായി ഡോ. ഹർഷ് വർധൻ പ്രഖ്യാപിച്ചത്. നിലവിൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള എംപിയായ ഹർഷ് വർധന്, ഇന്നലെ പ്രഖ്യാപിച്ച ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിച്ചിരുന്നില്ല. ഹർഷ് വർധനു പകരം പ്രവീൺ ഖണ്ഡേൽവാലിനെയാണ് ബിജെപി ഇവിടെ സ്ഥാനാർഥിയാക്കിയത്.
Read more at: 33 സിറ്റിങ് സീറ്റുകളിൽ പുതുമുഖങ്ങളെ അണിനിരത്തി ബിജെപി; പ്രഗ്യാ സിങ്, ജയന്ത് സിൻഹ, ഹർഷ്‌വർധൻ, ലേഖി പുറത്ത്
After over thirty years of a glorious electoral career, during which I won all the five assembly and two parliamentary elections that I fought with exemplary margins, and held a multitude of prestigious positions in the party organisation and the governments at the state and…— Dr Harsh Vardhan (@drharshvardhan) March 3, 2024
കേന്ദ്ര മന്ത്രിസഭയിൽ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപന കാലത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു ഇദ്ദേഹം. കോവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകൾ നിമിത്തം പിന്നീട് മന്ത്രിസ്ഥാനം നഷ്ടമായി.
എക്സ് പ്ലാറ്റ്ഫോമിൽ സാമാന്യം ദീർഘമായ കുറിപ്പു പങ്കുവച്ചാണ് ഹർഷ് വർധൻ രാഷ്ട്രീയം മതിയാക്കുന്ന വിവരം പരസ്യമാക്കിയത്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഊർജസ്വലനായ പ്രധാനമന്ത്രിയെന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച ഹർഷ് വർധൻ, അദ്ദേഹത്തിനൊപ്പം അടുത്ത് ജോലി ചെയ്യാൻ ലഭിച്ച അവസരം വലിയൊരു അംഗീകാരമാണെന്നും കുറിച്ചു. അധികാരത്തിലേക്ക് കൂടുതൽ കരുത്തോടെ തിരിച്ചെത്തണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ഹർഷ് വർധൻ അഭിപ്രായപ്പെട്ടു. കൃഷ്ണ നഗറിലെ ഇഎൻടി ക്ലിനിക് തന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നുണ്ടെന്ന ഓർമപ്പെടുത്തലോടെയാണ് ഹർഷ് വർധൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അഞ്ച് തവണ നിയമസഭയിലേക്കും രണ്ടു തവലണ ലോക്സഭയിലേക്കും ജയിച്ച 30 വർഷത്തോളം നീളുന്ന തിരഞ്ഞെടുപ്പു കരിയറിന് തിരശീലയിടുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇക്കാലയളവിൽ പാർട്ടിക്കുള്ളിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളിലും സുപ്രധാന ചുമതലകൾ വഹിക്കാൻ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാർക്കു സേവനം ചെയ്യാനുള്ള തന്റെ അദമ്യമായ ആഗ്രഹം നിറവേറ്റാനായെന്ന ചാരിതാർഥ്യത്തോടെയാണ് രാഷ്ട്രീയത്തോട് വിട പറയുന്നതെന്നും ഹർഷ് വർധൻ കുറിച്ചു.
English Summary:
BJP leader Harsh Vardhan quits politics
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-03-03 40oksopiu7f7i7uq42v99dodk2-2024-03-03 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 5gukr7c2bcufsi8ts5fj10ijqf mo-news-common-breakingnews mo-politics-leaders-drharshvardhan 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024
Source link