INDIALATEST NEWS

പരിചയമില്ലാത്ത സ്ത്രീയെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് കുറ്റകരം

പരിചയമില്ലാത്ത സ്ത്രീയെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് കുറ്റകരം – Calling a stranger ‘darling’ is a crime | India News, Malayalam News | Manorama Online | Manorama News

പരിചയമില്ലാത്ത സ്ത്രീയെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് കുറ്റകരം

മനോരമ ലേഖകൻ

Published: March 03 , 2024 03:14 AM IST

1 minute Read

കൽക്കട്ട ഹൈക്കോടതി (ഫയൽ ചിത്രം)

കൊൽക്കത്ത ∙ അപരിചിതയായ സ്ത്രീയെ ‘ഡാർലിങ്’ എന്നു വിളിക്കുന്നതു കുറ്റകരമാണെന്നു കൽക്കട്ട ഹൈക്കോടതി വിധിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354 എ (i) വകുപ്പുപ്രകാരം ലൈംഗികച്ചുവയുള്ള പരാമർശമാണിതെന്നും ജസ്റ്റിസ് ജയ് സെൻഗുപ്ത വ്യക്തമാക്കി. ആൻഡമാനിൽ പരാതി അന്വേഷിക്കാൻ പോയ വനിതാ പൊലീസ് ഓഫിസറെ പൊതുനിരത്തിൽ വച്ചു ‘ഡാർലിങ്’ എന്നു വിളിച്ചെന്ന കേസിൽ പ്രതിയെ ശിക്ഷിച്ചതു ശരിവച്ചാണു ഉത്തരവ്.
പ്രതി മദ്യപിച്ച നിലയിലായാലും അല്ലെങ്കിലും കുറ്റത്തിന്റെ ഗൗരവം കുറയുന്നില്ല. പരിചയമില്ലാത്ത ഒരു സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ നമ്മുടെ സാമൂഹിക മര്യാദ അനുവദിക്കുന്നുമില്ല – കോടതി ചൂണ്ടിക്കാട്ടി.

English Summary:
Calling a stranger ‘darling’ is a crime

40oksopiu7f7i7uq42v99dodk2-2024-03 mo-judiciary-calcuttahighcourt mo-news-common-malayalamnews 4rg4duand7dlkuo3rv50r46r1i 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024-03-03 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024 40oksopiu7f7i7uq42v99dodk2-2024-03-03


Source link

Related Articles

Back to top button