SPORTS

സന്തോഷ് ട്രോഫി ഫുട്ബോൾ ക്വാർട്ടർ ഫൈനൽ; കേ​​ര​​ളം Vs ​മി​​സോ​​റം


ഇ​​റ്റാ​​ന​​ഗ​​ർ: 77-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി​​ക്കു വേ​​ണ്ടി​​യു​​ള്ള ദേ​​ശീ​​യ സീ​​നി​​യ​​ർ പു​​രു​​ഷ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ചി​​ത്രം തെ​​ളി​​ഞ്ഞു. ഫൈ​​ന​​ൽ റൗ​​ണ്ടി​​ലെ ഗ്രൂ​​പ്പ് ബി ​​മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്ന​​ലെ പൂ​​ർ​​ത്തി​​യാ​​യ​​തോ​​ടെ​​യാ​​ണ് ക്വാ​​ർ​​ട്ട​​ർ ലൈ​​ന​​പ്പാ​​യ​​ത്. കി​​രീ​​ടം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ൻ ഇ​​റ​​ങ്ങു​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ എ​​തി​​രാ​​ളി​​ക​​ൾ മി​​സോ​​റ​​മാ​​ണ്. ചൊ​​വ്വാ​​ഴ്ച​​യാ​​ണ് കേ​​ര​​ളം x മി​​സോ​​റം ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​ണി​​ത്. തി​​ങ്ക​​ൾ, ചൊ​​വ്വ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ് ക്വാ​​ർ​​ട്ട​​ർ. ക്വാ​​ർ​​ട്ട​​ർ ഇ​​ങ്ങ​​നെ ഫൈ​​ന​​ൽ റൗ​​ണ്ടി​​ലെ ഗ്രൂ​​പ്പ് എ​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​ണ് കേ​​ര​​ളം. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​ട്ട് പോ​​യി​​ന്‍റാ​​ണ് കേ​​ര​​ള​​ത്തി​​ന്. ഗ്രൂ​​പ്പ് ബി​​യി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​ണ് മി​​സോ​​റം. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യാ​​ണ് മി​​സോ​​റം ഗ്രൂ​​പ്പ് ബി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്. ഇ​​ന്ന​​ലെ ന​​ട​​ന്ന ഗ്രൂ​​പ്പി​​ലെ അ​​ഞ്ചാം റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ റെ​​യി​​ൽ​​വേ​​സി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് മി​​സോ​​റം ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്. ഗ്രൂ​​പ്പ് ബി​​യി​​ൽ മി​​സോ​​റം, ഡ​​ൽ​​ഹി, റെ​​യി​​ൽ​​വേ​​സ് ടീ​​മു​​ക​​ൾ​​ക്ക് ഏ​​ഴ് പോ​​യി​​ന്‍റ് വീ​​ത​​മാ​​ണ്. ഗ്രൂ​​പ്പ് എ ​​ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ സ​​ർ​​വീ​​സ​​സും ഗ്രൂ​​പ്പ് ബി ​​നാ​​ലാം സ്ഥാ​​ന​​ക്കാ​​രാ​​യ റെ​​യി​​ൽ​​വേ​​സും ത​​മ്മി​​ലാ​​ണ് ആ​​ദ്യ ക്വാ​​ർ​​ട്ട​​ർ.

മ​​ണി​​പ്പു​​ർ ഗ്രൂ​​പ്പ് ചാ​​ന്പ്യ​​ൻ ഗ്രൂ​​പ്പ് ബി​​യി​​ലെ അ​​വ​​സാ​​ന റൗ​​ണ്ടി​​ൽ മ​​ണി​​പ്പു​​ർ 2-1ന് ​​ഡ​​ൽ​​ഹി​​യെ കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 13 പോ​​യി​​ന്‍റു​​മാ​​യി മ​​ണി​​പ്പു​​ർ ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റി. ഫൈ​​ന​​ൽ റൗ​​ണ്ടി​​ലെ ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ 10 ഗോ​​ൾ നേ​​ടി മ​​ണി​​പ്പു​​രി​​ന്‍റെ ഫി​​ജം സ​​ന​​ത്തോ​​യ് മീ​​തേ​​യി​​യാ​​ണ് ടോ​​പ് സ്കോ​​റ​​ർ സ്ഥാ​​ന​​ത്തു​​ള്ള​​ത്. ക്വാ​​ർ​​ട്ട​​ർ ഫി​​ക്സ്ച​​ർ മാ​​ർ​​ച്ച് 04: സ​​ർ​​വീ​​സ​​സ് x റെ​​യി​​ൽ​​വേ​​സ് 2.30 pm ഗോ​​വ x ഡ​​ൽ​​ഹി 7.00 pm മാ​​ർ​​ച്ച് 05: മ​​ണി​​പ്പു​​ർ x ആ​​സാം 2.30 pm കേ​​ര​​ളം x മി​​സോ​​റം 7.00 pm


Source link

Related Articles

Back to top button