കേന്ദ്ര സര്ക്കാര് കണ്ണുരുട്ടി; ആപ്പുകൾ പ്ലേസ്റ്റോറില് തിരിച്ചെത്തി
ന്യൂഡൽഹി: പ്ലേസ്റ്റോറിൽനിന്നു നീക്കിയ ആപ്ലിക്കേഷനുകളിൽ ചിലതു പുനഃസ്ഥാപിച്ച് ഗൂഗിൾ. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവുമായി ഗൂഗിൾ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ആപ്പുകൾ പ്ലേസ്റ്റോറിൽ തിരിച്ചെത്തിയത്. നൗക്കരി, 99 ഏക്കേഴ്സ്, നൗക്കരി ഗൾഫ് ഉൾപ്പെടെ പത്ത് ആപ്പുകളാണ്, ബില്ലിംഗ് പോളിസിയുമായി സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു നീക്കിയത്. ഭാരത് മാട്രിമോണി, ശാദി ഡോട്ട് കോം തുടങ്ങിയ ആപ്പുകളും നീക്കിയവയിൽ ഉൾപ്പെട്ടു. ഇതിനുപിന്നാലെ, കോംപറ്റീഷൻ കമ്മീഷൻ ഇടപെടണമെന്നാവശ്യപ്പെട്ടു കന്പനി മേധാവികൾ രംഗത്തെത്തി. പിന്നാലെയാണു കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടത്. അതേസമയം, ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലിം മാട്രിമോണി, ജോഡി ആപ്പുകൾ എന്നിവ ഇതുവരെ പ്ലേസ്റ്റോറിൽ തിരിച്ചെത്തിയിട്ടില്ല. ആപ് പേമെന്റുകളിൽനിന്ന് ഈടാക്കുന്ന ഫീസിലൂടെയുള്ള വരുമാനമാണ് ആൻഡ്രോയിഡിന്റെയും പ്ലേസ്റ്റോർ ആപ്പിന്റെയും ഡെവലപ്പ്മെന്റിനും അനലറ്റിക്സ്, ആപ്പുകളുടെ പ്രചാരണം എന്നിവയ്ക്കുമായി ഉപയോഗിക്കുന്നതെന്ന് ഗൂഗിൾ വാദിക്കുന്നു.
എന്നാൽ, രാജ്യത്തു പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമുള്ള സംരക്ഷണം നൽകുമെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും ഐടി മന്ത്രി ഗൂഗിൾ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. അടുത്ത ആഴ്ച മന്ത്രി വീണ്ടും ഗൂഗിൾ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിവാദനയം? ആപ് പേമെന്റുകൾക്ക് 11 മുതൽ 26 ശതമാനം വരെ നികുതിയേർപ്പെടുത്താനുള്ള ഗൂഗിളിന്റെ തീരുമാനമാണ് വിവാദ ആപ്പ് നീക്കങ്ങൾക്കു പിന്നിൽ. ഇന്ത്യൻ കോർപറേറ്റ് മേധാവികൾ ഈ നയത്തിനെതിരേ കോംപറ്റീഷൻ കമ്മീഷനിൽ പരാതി നൽകി. മൊബൈൽ ആപ്പുകൾക്കുള്ളിൽ നടക്കുന്ന പണമിടപാടുകളിൽ 15 ശതമാനം മുതൽ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്ത ആപ്പുകളിൽനിന്ന് മറ്റു കന്പനികളെ അപേക്ഷിച്ച് തങ്ങൾ കുറഞ്ഞ തുകയാണ് ഈടാക്കുന്നതെന്നു ഗൂഗിൾ വാദിക്കുന്നു.

Source link