പുറകിലേക്കു നിന്ന ഇന്ദ്രൻസിനെ മുമ്പിലേക്കു നിർത്തി പൃഥ്വിരാജ്; കയ്യടിച്ച് പ്രേക്ഷകർ
പുറകിലേക്കു നിന്ന ഇന്ദ്രൻസിനെ മുമ്പിലേക്കു നിർത്തി പൃഥ്വിരാജ്; കയ്യടിച്ച് പ്രേക്ഷകർ | Prithviraj Sukumaran Indrajith
പുറകിലേക്കു നിന്ന ഇന്ദ്രൻസിനെ മുമ്പിലേക്കു നിർത്തി പൃഥ്വിരാജ്; കയ്യടിച്ച് പ്രേക്ഷകർ
മനോരമ ലേഖകൻ
Published: March 02 , 2024 02:11 PM IST
Updated: March 02, 2024 02:22 PM IST
1 minute Read
വിഡിയോയിൽ നിന്നും
അഭിനയ ജീവിതത്തിൽ അൻപതു വർഷം പൂർത്തിയാക്കിയ നടി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങിൽ ഏവരുടെയും മനസ്സ് കീഴടക്കിയത് മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജുമായിരുന്നു. ഇപ്പോഴിതാ ആ ചടങ്ങില്‍ വച്ച് ഇന്ദ്രന്‍സിനെ കണ്ടപ്പോഴുണ്ടായ പൃഥ്വിരാജിന്റെ പ്രതികരണവും സന്തോഷവും ബഹുമാനവുമൊക്കെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
വേദിയിലേക്ക് അമ്മയെ കൈപിടിച്ചു കയറ്റുന്ന ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും വിഡിയോയില്‍ കാണാം. അതു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോഴാണ് പുറകിലേക്കു മാറി നില്ക്കുന്ന ഇന്ദ്രന്‍സിനെ പൃഥ്വി കാണുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും മുന്നിലേക്ക് കയറി നില്ക്കാന് പറയുന്നതും വിഡിയോയില്‍ കാണാം. ഇന്ദ്രജിത്തും ഇന്ദ്രന്‍സിനെ കാണുമ്പോള്‍ സന്തോഷത്തോടെ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. ‘‘ഇതാണ് പൃഥ്വിരാജ് …പൃഥ്വിരാജ് ഇങ്ങനെ ആണ്…’’ എന്ന അടിക്കുറിപ്പോടെ ഫോട്ടോഗ്രാഫര്‍ ശ്യാംകുമാര്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
പൃഥ്വിരാജിനെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇതാണ് യഥാർഥത്തിൽ പൃഥ്വിരാജെന്നും സഹപ്രവർത്തകരെയും മുതിർന്നവരെയും ബഹുമാനിക്കുന്നത് മറ്റുള്ളവരും കണ്ടു പഠിക്കണമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
Read more at: അച്ഛനെക്കുറിച്ച് ഓർത്ത് വാക്കുകൾ ഇടറി പൃഥ്വിരാജ്; കണ്ണുനിറഞ്ഞ് മല്ലികയും ഇന്ദ്രനും ചടങ്ങില്‍ വച്ച് അമ്മയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളും വികാരനിർഭരമായിരുന്നു. അച്ഛൻ മരിച്ച ശേഷം അച്ഛനുമായി ആംബുലൻസിൽ പോയ നിമിഷങ്ങൾ പങ്കുവച്ചപ്പോൾ തൊണ്ടയിടറുന്ന പൃഥ്വിരാജിനെ കണ്ട് മല്ലിക സുകുമാരന്റെയും ഇന്ദ്രജിത്തിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം അഭിനയിക്കുകയും അമ്മ അഭിനയിച്ച സിനിമ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അപൂർവത തനിക്ക് മാത്രം സ്വന്തമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അച്ഛന് മരിച്ചപ്പോൾ അമ്മ ഇനി എന്ത് ചെയ്യും എന്നോർത്താണ് സങ്കടപ്പെട്ടതെന്നും എന്നാൽ അമ്മ എന്തു ചെയ്തു എന്നതിനുത്തരമാണ് ഇന്നിവിടെ നിൽക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറഞ്ഞു.
English Summary:
Prithviraj’s kind gesture video trending
3cv2cupdfnl24t4ktdkaauc6oc 7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-movie-indrans 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-02 7rmhshc601rd4u1rlqhkve1umi-2024-03-02 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link