സമ്പൂർണ വാരഫലം, 2024 മാർച്ച് 3 മുതൽ 9 വരെ
മേടം (അശ്വതി, ഭരണി, കാർത്തിക ¼)ആഴ്ചയുടെ തുടക്കത്തിൽ തന്നെ നിങ്ങളുടെ വ്യക്തിജീവിതമോ തൊഴിലോ സംബന്ധിച്ച വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഈ വാരം ചില വലിയ വെല്ലുവിളികളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടതായി വരും. വിദ്യാർഥികൾ പഠനത്തിൽ നിന്ന് വ്യതിചലിക്കാനിടയുണ്ട്. കുടുംബത്തിലെ മുതിർന്ന ഒരാളുടെ മോശം ആരോഗ്യം മൂലം മനസ്സ് അസ്വസ്ഥമാകും. ബിസിനസ് ചെയ്യുന്നവർക്ക് അത്ര ഗുണകരമായ സമയമല്ല. എന്നാൽ ആഴ്ചയുടെ പകുതി കഴിയുന്നതോടെ ബിസിനസ് മെച്ചപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലം ലഭിക്കുന്നതാണ്. സാമ്പത്തികമായി മെച്ചപ്പെടും. കിട്ടാനുള്ള പണം തിരികെ ലഭിക്കും. ബന്ധങ്ങൾ ദൃഢമാകും. അവിവാഹിതർക്ക് മനസ്സിനിണങ്ങിയ ആലോചന വരാനിടയുണ്ട്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)സമയം, ധനം എന്നിവ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചാൽ നിങ്ങൾക്ക് നേട്ടം ഉണ്ടാകുന്ന വാരമാണ്. നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനം ആലോചിച്ചെടുക്കേണ്ടതുണ്ട്. ജോലികൾ തിരക്കിട്ട് ചെയ്യുന്നത് ഒഴിവാക്കുക. അപകട സാധ്യതയുള്ളതിനാൽ വാഹനം ശ്രദ്ധാപൂർവം ഓടിക്കുക. കുടുംബത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒരു മുതിർന്ന അംഗത്തിന്റെ സഹായത്തോടെ പരിഹരിക്കാൻ സാധിച്ചേക്കും. സഹോദരങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കും. ബിസിനസുമായി ബന്ധപ്പെട്ട് പുതിയ ചില കാര്യങ്ങൾ നടപ്പിലാക്കിയേക്കും. തൊഴിൽ സംബന്ധമായി യാത്ര വേണ്ടി വരും. പ്രണയ ബന്ധം കൂടുതൽ ദൃഢമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ജോലിയിലോ വ്യാപാര രംഗത്തോ പുരോഗതി നേടാനുള്ള വലിയ ചില അവസരങ്ങൾ ഉണ്ടാകും. ഈ ആഴ്ച ചില യാത്രകൾ ഉണ്ടാകും. യാത്രാവേളയിൽ സ്വാധീനമുള്ള ആളുകളുമായുള്ള ബന്ധം വളർത്തിയെടുക്കും. ഗുണകരമായ പല അവസരങ്ങളും ഈ ബന്ധത്തിലൂടെ നിങ്ങൾക്ക് ലഭിക്കാനിടയുണ്ട്. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ഇപ്പോഴും ഉണ്ടായിരിക്കും. സ്ത്രീകൾ കൂടുതൽ സമയവും ആത്മീയ കാര്യങ്ങളിലേർപ്പെട്ട് സമയം ചെലവിടും. ജോലിക്കാരായ സ്ത്രീകളുടെ ബഹുമാനം വർധിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. ബിസിനസ് വിപുലീകരണവുമായി ബന്ധപെട്ട ആലോചനകൾ നടക്കും. കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധി നിങ്ങൾക്ക് അനുകൂലമായേക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് വലിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും. പ്രണയ – ദാമ്പത്യ ബന്ധങ്ങൾ സന്തോഷത്തോടെ മുമ്പോട്ട് പോകും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)നേരത്തെ പ്ലാൻ ചെയ്ത പല ജോലികളും കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. ചില നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്. വസ്തു ഇടപാടുകൾ വിജയകരമായി നടക്കും. ഇതിലൂടെ നിങ്ങൾ ലാഭം നേടുകയും ചെയ്യും. പൂർവിക സ്വത്ത് കൈവശം വന്നുചേരുന്നതിനിടയുണ്ട്. മാതാപിതാക്കളുടെ പിന്തുണ നിങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകും. ബിസിനസിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭം നേടാൻ സാധിക്കും. ഒരു വലിയ ഡീൽ ഉറപ്പിക്കാനിടയുണ്ട്. ഇത് ഭാവിയിൽ നിങ്ങൾക്ക് മികച്ച നേട്ടങ്ങൾക്ക് വഴിയൊരുക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് സമയം അനുകൂലമാണ്. അധിക വരുമാനം കണ്ടെത്താൻ പുതിയ സ്രോതസുകളുടെ സഹായം തേടും. കുടുംബത്തിൽ ചില മതപരമായ ചടങ്ങുകൾ നടക്കാനിടയുണ്ട്. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഈ ആഴ്ച മികച്ച അവസരം ലഭിച്ചേക്കാം. അടുത്ത സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ചില നേട്ടങ്ങൾ സ്വന്തമാക്കും. കിട്ടാനുള്ള പണം ഈ ആഴ്ച നിങ്ങളുടെ കൈകളിൽ തിരികെയെത്തും. അധികാരം കൈകാര്യം ചെയ്യുന്നവർക്ക് അനുകൂലമായ ആഴ്ചയാണ്. ചില വലിയ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം. മതപരമായ കാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കും. ഇത് സംബന്ധമായി യാത്രകളും വേണ്ടി വന്നേക്കാം. വീട്ടിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സാധനങ്ങളുടെ വരവ് മൂലം സന്തോഷത്തിൻ്റെ അന്തരീക്ഷം ഉണ്ടാകും. പ്രണയബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)സമയം ഫലപ്രദമായി വിനിയോഗിച്ചാൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകും. അലസത കൈവെടിയണം. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെയധികം സൂക്ഷിക്കണം. ആർഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നന്നായി പരിശ്രമിച്ചാൽ ആഗ്രഹിച്ച വിജയം ലഭിക്കും. വാരാന്ത്യത്തിൽ ചില മത-സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. പ്രണയ ബന്ധങ്ങളിൽ തീവ്രത അനുഭവപ്പെടും. പരസ്പരമുള്ള നിങ്ങളുടെ ആകർഷണവും അടുപ്പവും വർദ്ധിക്കും. ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാകുന്നതായി അനുഭവപ്പെടും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുന്ന വാരാമാണ്. ജോലി, ബിസിനസ് എന്നീ മേഖലകളിൽ നേരിടുന്ന തടസ്സങ്ങൾ നീങ്ങും. കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിച്ചാൽ വിജയം നിങ്ങൾക്കൊപ്പമായിരിക്കും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ സുഹൃത്തുക്കളുടെ സഹായവും പിന്തുണയും ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് അനുകൂലമായ വാരമാണ്. അധിക വരുമാന സ്രോതസ്സുകൾ കണ്ടെത്തും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് നല്ല അവസരം ലഭിച്ചേക്കാം. വസ്തു ഇടപാടിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. പ്രണയ ജീവിതത്തിന് തീർത്തും അനുകൂലമായ വാരമാണ്. പ്രണയ പങ്കാളിക്കൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും.Also read: ഒന്നിൽ കൂടുതൽ വിവാഹയോഗമുള്ള നക്ഷത്രക്കാർവൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ആഴ്ചയാണ്. ചില ജോലികളിൽ തടസ്സം നേരിടുന്നതിനാൽ മനസ് അസ്വസ്ഥമായിരിക്കും. നിങ്ങളുടെ ജോലികൾ മറ്റാരെയും ഏല്പിക്കരുത്. നിങ്ങളുടെ പദ്ധതികൾ പൂർത്തിയാകുന്നത് വരെ ആരോടും പറയാതിരിക്കുക. എതിരാളികൾ നിങ്ങൾക്കെതിരെ പ്രവർത്തിക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങളുടെ തൊഴിൽ മേഖലയിൽ വളരെയധികം ജാഗ്രത ആവശ്യമാണ്. ആരോഗ്യ കാര്യത്തിൽ പൂർണ്ണ ശ്രദ്ധ ആവശ്യമാണ്. ചെലവ് പെട്ടന്ന് വർധിക്കാനിടയുണ്ട്. ജോലി, ബിസിനസ് എന്നിവ സംബന്ധിച്ച ഓരോ തീരുമാനങ്ങളും വളരെ ആലോചിച്ച് ശ്രദ്ധാപൂർവം കൈക്കൊള്ളേണ്ടതുണ്ട്. വ്യാപാര രംഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ആഗ്രഹിച്ച ഫലം നേടുന്നതിന് കഠിനാധ്വാനം കൂടിയേ തീരൂ. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത ഉണ്ട്. പ്രണയ ജീവിതത്തിൽ ജാഗ്രതയോടെ മുമ്പോട്ട് പോകുക. പ്രയാസകരമായ സമയങ്ങളിൽ, ദാമ്പത്യ പങ്കാളി നിഴൽ പോലെ നിങ്ങളോടൊപ്പം നിൽക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)സമയം, ബന്ധങ്ങൾ, ആരോഗ്യം ഈ മേഖലകളിലെല്ലാം വളരെ ശ്രദ്ധ വേണ്ട സമയമാണ്. അലസത ഒഴിവാക്കണം. ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളത്തേയ്ക്ക് മാറ്റിവയ്ക്കുന്ന ശീലത്തിൽ നിന്ന് പുറത്തുവരിക. എങ്കിലേ ആഗ്രഹിച്ച വിജയം പല കാര്യങ്ങളിലും നേടാൻ സാധിക്കൂ. ചില മികച്ച അവസരങ്ങൾ കയ്യിൽ നിന്ന് വഴുതിപ്പോകാനിടയുണ്ട്. കഠിനാദ്ധ്വാനികൾക്ക് പരിശ്രമത്തിന്റെ പൂർണ്ണ ഫലം ലഭിക്കുന്നതാണ്. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. അധികാരത്തിലുള്ളവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. പഠനം, ജോലി എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാൻ പദ്ധതിയിട്ടിരുന്നവർ നേരിട്ടിരുന്ന തടസ്സങ്ങൾ പതിയെ നീങ്ങിത്തുടങ്ങും. പിരിമുറുക്കം കുറയ്ക്കാൻ മെഡിറ്റേഷൻ ചെയ്യുന്നത് നല്ലതാണ്. പ്രിയപ്പെട്ട അതിഥിയുടെ വരവ് വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷത്തിന് കാരണമാകും. പ്രണയ – ദാമ്പത്യ ബന്ധങ്ങൾ സന്തോഷകരമായിരിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)വളരെ ശ്രദ്ധയോടെ വേണം ഓരോ ജോലികളും ചെയ്യാൻ. നിങ്ങളുടെ നാശം കാണാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ നിന്ന് അകലം പാലിക്കുക. ഓഫീസിലെ ജോലികളിലൊന്നും അശ്രദ്ധ കാണിക്കരുത്. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവരുടെ പാതയിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക കാര്യങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസിൽ വളരെ ശ്രദ്ധയോടെ മുമ്പോട്ട് പോകുക. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളുടെ ആശങ്കയുടെ ഒരു പ്രധാന കാരണമായി മാറും. ചില രോഗങ്ങൾ നിമിത്തം മാനസികമായി ബുദ്ധിമുട്ടും. വരുമാനത്തിൽ കവിഞ്ഞ് ചെലവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. പ്രണയ പങ്കാളിയോട് സത്യസന്ധത പുലർത്തണം.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ജോലിയിലും ബിസിനസിലെ നല്ല അവസരങ്ങൾ ആഴ്ചയുടെ തുടക്കത്തിൽ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങൾക്കൊപ്പം ഉണ്ടാകും. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസിന്റെ വിശ്വാസ്യത വർധിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് മികച്ച അവസരം ലഭിക്കും. മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കും. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ആഴ്ച അനുകൂലമാണ്. സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്താൽ വലിയൊരു പ്രശ്നം പരിഹരിക്കാൻ സാധിക്കും. പ്രണയ ബന്ധങ്ങൾക്ക് ശുഭകരമായ വാരമാണ്. ജോലിക്കാരായ സ്ത്രീകളുടെ ബഹുമാനം സമൂഹത്തിലും കുടുംബത്തിലും വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ആഴ്ചയുടെ തുടക്കത്തിൽ തന്നെ അനാവശ്യ ചെലവുകൾ ഉണ്ടാകും. സ്വത്ത് സംബന്ധമായ കേസിൽ കോടതി കയറിയിറങ്ങേണ്ടി വരും. നേരത്തെ വന്നു പോയ എന്തെങ്കിലും രോഗാവസ്ഥ വീണ്ടും തലപൊക്കിയേക്കാം. ജോലിയിലോ ബിസിനസിലോ പ്രതീക്ഷിച്ച നേട്ടം ലഭിക്കാത്തതിനാൽ നിരാശയിലേയ്ക്ക് വീണേക്കാം. ജീവിതത്തിൽ ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും അതെല്ലാം താത്കാലികമാണെന്ന് ഓർക്കുക. പങ്കാളിയുടെ സഹായത്തോടെ പല പ്രശ്നങ്ങളെയും മറികടക്കാൻ സാധിക്കും. പ്രയാസകരമായ സന്ദർഭങ്ങളിലെല്ലാം പങ്കാളി ഒപ്പം നില്കുയന്നത് വലിയ ആശ്വാസമാകും. മത – സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.
Source link