INDIALATEST NEWS

ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് ഇന്ത്യയിൽ: രാജീവ് ചന്ദ്രശേഖർ

ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് ഇന്ത്യയിൽ: രാജീവ് ചന്ദ്രശേഖർ – Highest growth rate in India says Rajeev Chandrasekhar | Malayalam News, India News | Manorama Online | Manorama News

ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് ഇന്ത്യയിൽ: രാജീവ് ചന്ദ്രശേഖർ

മനോരമ ലേഖകൻ

Published: March 02 , 2024 03:33 AM IST

1 minute Read

രാജീവ് ചന്ദ്രശേഖർ. (ചിത്രം:ജോസ്‌കുട്ടി പനയ്ക്കൽ∙മനോരമ)

ന്യൂഡൽഹി ∙ യുപിഎ ഭരണകാലത്തു രാജ്യത്തെ സാമ്പത്തിക രംഗം ഏറ്റവും മോശം അവസ്ഥയിലായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം പുതിയ വികസനക്കുതിപ്പു നടത്തുന്നതായും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുപിഎ ഭരണകാലത്തു രാജ്യത്തെ ജിഡിപിയുടെ വളർച്ച 5.3% മാത്രമായിരുന്നു. രണ്ടാം മോദി സർക്കാരിന്റെ അവസാനകാലത്തു ജിഡിപി നിരക്ക് 8.4 ശതമാനത്തിലെത്തി. ലോകത്തെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു. 
വിദേശനിക്ഷേപം, തൊഴിലവസരങ്ങളുടെ വർധന, വിലക്കയറ്റം തുടങ്ങിയ ഏതു ഘടകത്തിലും യുപിഎ സർക്കാരിന്റെ നിലയേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു ബിജെപി സർക്കാർ. ഈ മുന്നേറ്റം തുടരാനുള്ള തയാറെടുപ്പുകളാണു രാജ്യം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

English Summary:
Highest growth rate in India says Rajeev Chandrasekhar

40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-03-01 mo-politics-leaders-rajeev-chandrasekhar 40oksopiu7f7i7uq42v99dodk2-2024-03-01 mo-legislature-centralgovernment 378fvbbdefbibsf6sorfurskiq mo-politics-parties-upa mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-politics-leaders-narendramodi 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button