നവൽനിക്ക് അന്ത്യാഞ്ജലി
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. നവൽനിയുടെ സംസ്കാരം കനത്ത പോലീസ് സാന്നിധ്യത്തിൽ മോസ്കോയിൽ നടന്നു. നൂറുകണക്കിനാളുകൾ അദ്ദേഹത്തിന് യാത്രാമൊഴിയേകാൻ എത്തിയിരുന്നു. നവൽനിയുടെ യൂട്യൂബ് ചാനലിലൂടെ സംസ്കാര ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. പുടിൻ പാർലമെന്റിനെ വാർഷികാഭിസംബോധന ചെയ്യുന്ന വ്യാഴാഴ്ചയാണ് നേരത്തേ നവൽനിയുടെ സംസ്കാര ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കല്ലറ തയാറാക്കാൻ ആരും പോലും വന്നില്ല.
പുടിന്റെ നിശിത വിമർശകനായിരുന്ന നവൽനി ഫെബ്രുവരി 16ന് സൈബീരിയയിലെ ജയിലിൽ ദുരൂഹസാഹചര്യത്തിലാണു മരിച്ചത്. എട്ടു ദിവസത്തിനുശേഷമാണു മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തത്.
Source link