INDIALATEST NEWS

അസമിൽ എൻഡിഎയിൽ സീറ്റുവിഭജനം പൂർത്തിയായി: 14 ൽ 11 ലും ബിജെപി മത്സരിക്കും

അസമിൽ സീറ്റുവിഭജനം പൂർത്തിയായി: 14 ൽ 11 ലും ബിജെപി മത്സരിക്കും – bjp will contest in 11 seats in assam- Manorama Online | Malayalam News | Manorama News

അസമിൽ എൻഡിഎയിൽ സീറ്റുവിഭജനം പൂർത്തിയായി: 14 ൽ 11 ലും ബിജെപി മത്സരിക്കും

ഓൺലൈൻ ഡെസ്‍ക്

Published: March 01 , 2024 11:11 AM IST

Updated: March 01, 2024 11:17 AM IST

1 minute Read

ഹിമന്ത ബിശ്വ ശർമ (PTI Photo/Shailendra Bhojak)

ഗുവാഹത്തി∙ അസമിൽ 14 ലോക്സഭാ സീറ്റുകളിൽ 11 ലും ബിജെപി മത്സരിക്കും. സഖ്യ കക്ഷികളായ അസോം ഗണ പരിഷത്തിന് (എജിപി) രണ്ടു സീറ്റും, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) ഒരു സീറ്റും ലഭിക്കും. 2019 ൽ ബിജെപി 10 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എജിപിക്ക് മൂന്നു സീറ്റുകളും ബിപിഎഫിന് (ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട്) ഒരു സീറ്റും ലഭിച്ചിരുന്നു. എന്നാൽ 2020 ൽ ബിപിഎഫിനെ ഒഴിവാക്കി യുപിപിഎല്ലുമായി ബിജെപി കൈകോർത്തു. 
Read Also: ‘പാർട്ടി വിടുന്നവരെ ജനം വിധിക്കട്ടെ’: കോൺഗ്രസ് പ്രവർത്തക സമിതിയംഗം സച്ചിൻ പൈലറ്റ്

2019ൽ മത്സരിച്ച 10 സീറ്റുകളിൽ ഒൻപതിലും ബിജെപി വിജയിച്ചു. നാഗോണിൽ മാത്രമാണു ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ബിജെപിയെ തറപറ്റിച്ച് ഇവിടെ കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു. എന്നാൽ രണ്ടു സഖ്യ കക്ഷികൾക്കും വിജയിക്കാൻ കഴിഞ്ഞില്ല. 

English Summary:
bjp will contest in 11 seats in Assam

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list mo-politics-elections-indianparliamentelections2024 40oksopiu7f7i7uq42v99dodk2-2024-03-01 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 mo-news-national-states-assam 5us8tqa2nb7vtrak5adp6dt14p-2024-03-01 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews 97niouketqeo47ucgfv18402d 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button