ബാഗി ‘ഗ്രീൻ’
വെല്ലിംഗ്ടണ്‍: ബാഗി ഗ്രീൻ തൊപ്പിക്കാരായ ഓസ്ട്രേലിയയ്ക്ക് കാമറൂണ്‍ ഗ്രീൻ രക്ഷകനായി. ന്യൂസിലൻഡിന് എതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യമത്സരത്തിൽ സെഞ്ചുറി നേടിയ ഗ്രീനിന്റെ മികവിൽ ഓസ്ട്രേലിയ 279/9 എന്ന നിലയിൽ ഒന്നാംദിനം അവസാനിപ്പിച്ചു. ആതിഥേയരായ ന്യൂസിലൻഡ് ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 155 പന്തിൽ 103 റണ്‍സുമായി ഗ്രീൻ ആദ്യദിനം പുറത്താകാതെനിന്നു. ജോഷ് ഹെയ്സൽവുഡ് (0) ആണ് ഗ്രീനിനു കൂട്ട്. മിച്ചൽ മാർഷ് (40), ഉസ്മാൻ ഖ്വാജ (33), സ്റ്റീവ് സ്മിത്ത് (31) എന്നിവർ മാത്രമാണ് ഓസീസ് ഇന്നിംഗ്സിൽ അൽപമെങ്കിലും ചെറുത്തുനിൽപ്പ് കാണിച്ചത്. ന്യൂസിലൻഡിനു വേണ്ടി മാറ്റ് ഹെൻറി 43 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റിൽ ഗ്രീനിന്റെ രണ്ടാം സെഞ്ചുറിയാണ്.
Source link