ബുംറ റിട്ടേൺസ്
ധരംശാല: ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 16 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ കളിക്കില്ല. നാലാം മത്സരത്തിൽ വിശ്രമം അനുവദിച്ച പേസർ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തി. അതേസമയം, രഞ്ജി ട്രോഫി മത്സരത്തിനായി ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദറിനെ റിലീസ് ചെയ്തു. മുംബൈക്കെതിരേയുള്ള രഞ്ജി സെമിഫൈനലിൽ തമിഴ്നാടിനുവേണ്ടി സുന്ദർ കളിക്കും. പരന്പര 3-1ന് ഇന്ത്യ ഉറപ്പാക്കിയ സാഹചര്യത്തിൽ സമ്മർദങ്ങളില്ലാതെയാണ് ടീം ഇറങ്ങുന്നത്. നാലാം മത്സരം നഷ്ടമായെങ്കിലും മൂന്നു മത്സരങ്ങളിൽനിന്ന് 13.64 ശരാശരിയിൽ 17 വിക്കറ്റുമായി മുന്നിൽനിന്നു നയിക്കുന്ന ബുംറയുടെ വരവ് ഇംഗ്ലീഷ് ബാറ്റർമാർക്ക് വെല്ലുവിളിയാകും.
കെ.എൽ. രാഹുലിനെ ലണ്ടനിൽ വിദഗ്ധ ചികിത്സയ്ക്കായി അയച്ചിരിക്കുകയാണ്. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎൽ ആദ്യ മത്സരങ്ങൾ അദേഹത്തിനു നഷ്ടമാകുമെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. മാർച്ച് ഏഴിന് ധരംശാലയിലാണ് അഞ്ചാം ടെസ്റ്റ്. ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പാട്ടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.
Source link