കെഎസ്എഫ്ഇയുടെ മൂന്നു ശാഖകൾ നാളെ ഉദ്ഘാടനം ചെയ്യും
തൃശൂർ: കണ്ണൂർ ജില്ലയിൽ കെഎസ്എഫ്ഇയുടെ മൂന്നു ശാഖകൾ നാളെ ഉദ്ഘാടനം ചെയ്യും. ഇതോടെ കെഎസ്എഫ്ഇ ശാഖകൾ 682 എണ്ണമാകും. കണ്ണാടിപ്പറമ്പ് , ചെറുകുന്ന്, ചാലോട് എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ ആരംഭിക്കുക. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ മൂന്നു ശാഖകളും ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്പതിനു കണ്ണാടിപ്പറമ്പ് ശാഖയുടെ ഉദ്ഘാടന ചടങ്ങിൽ കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. പത്തിനു ചെറുകുന്ന് ശാഖയുടെ ഉദ്ഘാടനസമ്മേളനത്തിൽ എം. വിജിൻ എംഎൽഎ അധ്യക്ഷനാകും. ഉച്ചകഴിഞ്ഞ് രണ്ടിന് ചാലോട് ശാഖയുടെ ഉദ്ഘാടന ചടങ്ങിൽ കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിക്കും.
കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, ഉദ്യോഗസ്ഥർ, ജീവനക്കാരുടെ സംഘടനാപ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂർ ജില്ലയിൽ കെഎസ്എഫ്ഇയുടെ സാന്നിധ്യം ഈ ശാഖകളോടെ കൂടുതൽ വ്യാപിക്കുകയാണെന്നും ഓരോ പഞ്ചായത്തിലും ഒരു ശാഖ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം എത്തുകയാണെന്നും എംഡി ഡോ.എസ്.കെ. സനിൽ അറിയിച്ചു.

Source link