തമിഴ്നാട്ടിൽ സിപിഎമ്മിനും സിപിഐക്കും 2 സീറ്റ് വീതം: സീറ്റ് വിഭജനത്തിൽ തീരുമാനം
തമിഴ്നാട്ടിൽ സിപിഎമ്മിനും സിപിഐക്കും 2 സീറ്റ് വീതം: സീറ്റ് വിഭജനത്തിൽ തീരുമാനം – DMK and left parties seat sharing in Tamil Nadu -Manorama Online | Malayalam News | Manorama News
തമിഴ്നാട്ടിൽ സിപിഎമ്മിനും സിപിഐക്കും 2 സീറ്റ് വീതം: സീറ്റ് വിഭജനത്തിൽ തീരുമാനം
ഓൺലൈൻ ഡെസ്‍ക്
Published: February 29 , 2024 03:52 PM IST
Updated: February 29, 2024 04:13 PM IST
1 minute Read
തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ
(Photo:@kbcpim/X), എം.കെ.സ്റ്റാലിൻ (PTI Photo/R Senthil Kumar)
ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയും ഇടതുപാർട്ടികളും തമ്മിൽ സീറ്റുവിഭജനത്തിൽ ധാരണയായി. സിപിഎമ്മിനും സിപിഐക്കും രണ്ടു സീറ്റുകൾ വീതം ലഭിക്കും. എന്നാൽ ഏതൊക്കെ മണ്ഡലങ്ങളാണു ലഭിക്കുകയെന്നതിൽ തീരുമാനമായിട്ടില്ല. സീറ്റു വിഭജനം സംബന്ധിച്ച ചർച്ചകളിൽ തീരുമാനമായെന്നു വ്യക്തമാക്കി ഡിഎംകെ റിലീസ് പുറത്തുവിട്ടു.
Read Also: ഹിമാചലിൽ വിമതരോടു വിട്ടുവീഴ്ച വേണ്ടെന്ന് കോൺഗ്രസ്; 6 എംഎൽഎമാരെ അയോഗ്യരാക്കി
മധുര, കോയമ്പത്തൂർ സീറ്റുകളാണ് സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകൾ. തിരുപ്പുർ, നാഗപ്പട്ടണം എന്നിവയാണ് സിപിഐയുടെ സിറ്റിങ് സീറ്റുകൾ. ഇതേ സീറ്റുകൾ തന്നെ സിപിഎമ്മിനും സിപിഐയ്ക്കും കിട്ടുമോയെന്നതിൽ വ്യക്തയില്ല. നേരത്തേ സഖ്യകക്ഷിയായ മുസ്‍ലിം ലീഗിനും കെഎംഡികെയ്ക്കും ഓരോ സീറ്റ് വീതം ഡിഎംകെ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിൽ 39 ലോക്സഭാ സീറ്റുകളാണുള്ളത്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റുകളിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചിരുന്നു.
English Summary:
DMK and left parties seat sharing in Tamil Nadu
40oksopiu7f7i7uq42v99dodk2-2024-02 mo-politics-parties-cpim 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-02-29 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 mo-politics-parties-dmk 40oksopiu7f7i7uq42v99dodk2-2024-02-29 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 1s507gvvg25g2nt47notain2bn mo-politics-parties-cpi mo-news-national-states-tamilnadu 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link