ASTROLOGY

സാമ്പത്തിക ഇടപാടുകൾക്ക് ഈ നാളുകൾ ഒഴിവാക്കാം; കടം കൊടുക്കാനും വാങ്ങാനും പാടില്ല

സാമ്പത്തിക ഇടപാടുകൾക്ക് ഈ നാളുകൾ ഒഴിവാക്കാം; കടം കൊടുക്കാനും വാങ്ങാനും പാടില്ല– These Nakshatras and Days are Inauspicious For Debts

സാമ്പത്തിക ഇടപാടുകൾക്ക് ഈ നാളുകൾ ഒഴിവാക്കാം; കടം കൊടുക്കാനും വാങ്ങാനും പാടില്ല

വെബ്‍ ഡെസ്ക്

Published: February 28 , 2024 12:32 PM IST

1 minute Read

കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്ര ദിനങ്ങളിൽ ധനം വാങ്ങുന്നതോ കൊടുക്കുന്നതോ നല്ലതല്ല

ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലും സന്ധ്യാനേരങ്ങളിലും ധനധാന്യാദികൾ കൈമാറ്റം ചെയ്യരുത്

Image Credit: Deepk Creation/ Shutterstock

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ചുരുക്കമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിനങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന വിശ്വാസം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്ര ദിനങ്ങളിൽ ധനം വാങ്ങുന്നതോ കൊടുക്കുന്നതോ നല്ലതല്ല എന്ന് ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറയുന്നു.
ഈ ദിനങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ ഐശ്വര്യക്ഷയത്തിനും സാമ്പത്തിക ഇടിവിനും കാരണമാകും. ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലും സന്ധ്യാനേരങ്ങളിലും ധനധാന്യാദികൾ കൈമാറ്റം ചെയ്യരുത്. സാഹചര്യമനുസരിച്ച് സാമ്പത്തിക ഇടപാടുകൾക്ക്‌ ഉത്തമമല്ലാത്ത ദിനങ്ങളിൽ പണം വായ്പ നല്‍കുകയോ, കടം വാങ്ങുകയോ ചെയ്യരുത്.

സാമ്പത്തികഭദ്രത ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. ലളിത ജീവിതം നയിച്ചാലും എപ്പോഴും ആവശ്യമുള്ള ഒന്നാണ് ധനം. ജീവിതത്തിൽ പലരീതിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം. പെട്ടെന്നൊരു ആവശ്യം വരുമ്പോൾ സാധാരണക്കാർക്ക് കടം വാങ്ങേണ്ടി വരാറുണ്ട്. ഈ കടബാധ്യത വലിയൊരു തലവേദനയായിരിക്കും .ഋണമുക്തമായ ജീവിതം ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ്.
ഭാഗ്യവും ഐശ്വര്യവും നൽകുന്ന ദിനമാണ് വ്യാഴം. അതിനാൽ എല്ലാ വ്യാഴാഴ്ചകളിലും ചില ചിട്ടകൾ ശീലിച്ചു പോന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് അലട്ടുകയില്ല എന്നാണ് വിശ്വാസം. ധനസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴ ഗ്രഹത്തിന്റെ സ്വാധീനമുള്ള ദിനവുമായതിനാൽ ദാനധർമാദികൾക്ക് ഏറ്റവും പ്രാദാന്യമുള്ള ദിനമാണിത്. അതിൽ അന്നദാനമാണ് ശ്രേഷ്ഠം . ഈ ദിനത്തിലെ ദാനം സമ്പദ് വർധനയ്ക്ക് കാരണമാകുന്നു.

ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് വ്യാഴാഴ്ച. അതിനാൽ വ്യാഴാഴ്ച തോറും വിഷ്ണുക്ഷേത്രദർശനം നടത്തി നെയ്യ് , തുളസിമാല , മഞ്ഞപ്പൂക്കൾ എന്നിവ സമർപ്പിക്കുക. പേരിലും നാളിലും ഭാഗ്യസൂക്ത അർച്ചന കഴിക്കുന്നത് സൗഭാഗ്യം വർധിപ്പിക്കും . പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം ഭാഗ്യസൂക്ത മന്ത്രം ജപിക്കുന്നത് അത്യുത്തമം. വ്യാഴാഴ്ച ദിനത്തിൽ മഞ്ഞ വസ്ത്രം ധരിക്കുന്നതും ഭഗവാന് ഏറ്റവും പ്രിയങ്കരമായ തുളസിച്ചെടി നനയ്ക്കുന്നതും ഐശ്വര്യ വർധനയ്ക്കു കാരണമാകും. അന്നേദിവസം കഴിവതും സസ്യാഹാരം ശീലിക്കുക. ഭക്തിയോടെ വിഷ്ണു സഹസ്രനാമം ജപിക്കുന്നതും സത്‌ഫലം നൽകും.
വ്യാഴാഴ്ച തിരുപ്പതി ഭഗവാനെ പ്രാർഥിക്കുക. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് “ഓം നമോ വെങ്കടേശായ” എന്ന് 108 തവണ ജപിക്കുന്നത് ഉത്തമമാണ്. വെങ്കടേശ്വരഗായത്രി ജപവും ഉത്തമ ഫലം നൽകും.

” നിരഞ്ജനായ വിദ്മഹേ നിരപശായ ധീമഹേ തന്വേ ശ്രീനിവാസപ്രചോദയാത്”

English Summary:
These Nakshatras and Days are Inauspicious For Debts

mo-astrology-badluck 30fc1d2hfjh5vdns5f4k730mkn-list 47pt1b7em4jaogfk37qu7h65tg 7os2b6vp2m6ij0ejr42qn6n2kh-2024-02-28 7os2b6vp2m6ij0ejr42qn6n2kh-2024 30fc1d2hfjh5vdns5f4k730mkn-2024 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 30fc1d2hfjh5vdns5f4k730mkn-2024-02-28 mo-astrology-wealth 30fc1d2hfjh5vdns5f4k730mkn-2024-02 7os2b6vp2m6ij0ejr42qn6n2kh-2024-02


Source link

Related Articles

Back to top button