ബുർക്കിനാ ഫാസോ മോസ്കിലും ആക്രമണം
വാഗഡുഗു: ബുർക്കിനാ ഫോസോയിൽ പള്ളി ആക്രമിക്കപ്പെട്ട ദിവസം തന്നെ മോസ്കിലും ആക്രമണം. ഞായറാഴ്ച കിഴക്കൻ മേഖലയിലെ നറ്റിയാബൊവാനി പട്ടണത്തിലെ മോസ്കിൽ ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നാണു റിപ്പോർട്ട്. പുലർച്ചെ പ്രാർഥന നടക്കുന്നതിനിടെ ആയുധധാരികൾ വളഞ്ഞ് വെടിയുതിർക്കുകയായിരുന്നു. ഇസ്ലാമിക ഭീകരരാണ് ആക്രണം നടത്തിയതെന്നു കരുതുന്നു. മരിച്ചവരെല്ലാം മുസ്ലിംകളാണ്. സ്ത്രീകളും മരിച്ചിട്ടുണ്ട്. അക്രമികൾ മേഖലയിൽ താവളമടിച്ചിരുന്ന സൈനികരെയും സ്വയംപ്രതിരോധ സംഘത്തെയും ആക്രമിക്കുകയുണ്ടായി.
ഞായറാഴ്ചതന്നെ വടക്കുകിഴക്കൻ ബുർക്കിനാ ഫാസോയിലെ എസാകെയ്ൻ ഗ്രാമത്തിൽ കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച കുർബാന നടക്കുന്നതിനിടെയുണ്ടയായ ആക്രമണത്തിൽ 15 വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു റിപ്പോർട്ട്.
Source link