അഖിലേഷിന്റെ അത്താഴവിരുന്നിന് എത്താതെ എസ്പി എംഎല്‍എമാര്‍; വോട്ട് നോട്ടമിട്ട് ബിജെപി
രാജ്യസഭാ സീറ്റിലേക്ക് കടുത്ത മത്സരം, എംഎൽഎമാരുടെ വോട്ടുറപ്പിക്കാൻ അത്താഴ രാഷ്ട്രീയവുമായി പാർട്ടികൾ- Latest News | Manorama Online
അഖിലേഷിന്റെ അത്താഴവിരുന്നിന് എത്താതെ എസ്പി എംഎല്‍എമാര്‍; വോട്ട് നോട്ടമിട്ട് ബിജെപി
ഓൺലൈൻ ഡെസ്ക്
Published: February 27 , 2024 09:31 AM IST
1 minute Read
അഖിലേഷ് യാദവ് (File Photo: JOSEKUTTY PANACKAL / MANORAMA)
ന്യൂഡൽഹി∙ മൂന്നു സംസ്ഥാനങ്ങളിലെ പതിനഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസ്, സമാജ്‌വാദി എംഎൽഎമാർ ക്രോസ് വോട്ടിങ് ചെയ്യുമോ എന്ന ആശങ്കയ്ക്കിടയിലാണ് രാജ്യസഭയിൽ കടുത്ത മത്സരം ഒരുങ്ങുന്നത്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ. അശോക് ചവാൻ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ മുരുഗൻ എന്നിവരുൾപ്പടെ 56 സീറ്റുകളിലേക്കുള്ള 41 നേതാക്കളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
ഉത്തർപ്രദേശിൽ ബിജെപി എട്ട് സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. സമാജ്‌വാദി പാർട്ടി മൂന്നുപേരെയും. രണ്ടു പാർട്ടിയിലെയും എംഎൽഎമാർ പ്രതീക്ഷിച്ച പോലെ വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ബിജെപിക്ക് ഏഴും സമാജ്‌വാദി പാർട്ടിക്ക് രണ്ടും അംഗങ്ങളെ വീതം എതിരില്ലാതെ അയയ്ക്കാൻ സാധിക്കും.
മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിങ്, മുൻ എംപി ചൗധരി തേജ്‌വിർ സിങ്, മുതിർന്ന സംസ്ഥാന നേതാവ് അമർപാൽ മൗര്യ, മുൻ മന്ത്രി സംഗീത ബാലവന്ത്, പാർട്ടി വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിങ്, മുൻ ആഗ്ര മേയർ നവീൻ ജെയ്ൻ എന്നിവരെയാണ് ബിജെപി മത്സരത്തിനായി നിർത്തിയിരിക്കുന്നത്. ഇതിനുപുറമേ ബി.ജെ.പി എട്ടാം സ്ഥാനാർത്ഥിയായി സഞ്ജയ് സേത്തിനെ രംഗത്തിറക്കിയതോടെ ഒരു സീറ്റിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.
സമാജ്‌വാദി പാർട്ടി ക്യാമ്പിൽ നിന്നുള്ള ക്രോസ് വോട്ടിലൂടെ ഈ സീറ്റ് ഉറപ്പിക്കാൻ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എസ്പിയുടെ പത്ത് എംഎൽഎമാർ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നതായി ബിജെപി അവകാശപ്പെട്ടിരുന്നു. എസ്പി നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട്. എന്നാൽ അഭ്യൂഹം ശരിവച്ചുകൊണ്ട് എട്ട് എസ്പി എംഎൽഎമാർ അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ അത്താഴവിരുന്നിലും യോഗത്തിലും പങ്കെടുത്തില്ലെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇവർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകിയേക്കും. അഭിനേത്രി ജയാ ബച്ചൻ, വിരമിച്ച ഐഎഎസ് ഓഫിസർ അലോക് രഞ്ജൻ, ദലിത് നേതാവ് ലാൽ സുമൻ എന്നിവരാണ് സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥികൾ.
അതേസമയം, ബാഹ്യ സ്വാധീനം ഒഴിവാക്കുന്നതിന് വേണ്ടി കർണാടക കോൺഗ്രസ് നേതൃത്വം തങ്ങളുടെ എംഎൽഎമാരെ കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. പാർട്ടി എംഎൽഎമാർ ക്രോസ് വോട്ട് ചെയ്യാനുള്ള സാധ്യതയെ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ തള്ളുകയും ചെയ്തു. ഹിമാചലിൽ കോൺഗ്രസിന്റെ അഭിഷേക് മനു സിംഗ്വിക്കെതിരേ ഹർഷ് മഹാജനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ഏക സീറ്റിൽ പോരാട്ടം ശക്തമാണ്.
English Summary:
Election for 15 Rajya Sabha seats across 3 states will be held today
40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-02-27 40oksopiu7f7i7uq42v99dodk2-2024-02-27 5us8tqa2nb7vtrak5adp6dt14p-2024 mo-politics-parties-sp 5us8tqa2nb7vtrak5adp6dt14p-list mo-legislature-rajyasabha mo-news-world-countries-india-indianews mo-politics-leaders-akhileshyadav 4tckoccngkjlan42oepjnut61h 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link