INDIALATEST NEWS

ദ്വാരകയിൽ പ്രധാനമന്ത്രിയുടെ സ്കൂബ ഡൈവിങ്

ദ്വാരകയിൽ പ്രധാനമന്ത്രിയുടെ സ്കൂബ ഡൈവിങ് -Narendra Modi | Dwaraka | Malayalam News | India News | Manorama Online | Manorama News

ദ്വാരകയിൽ പ്രധാനമന്ത്രിയുടെ സ്കൂബ ഡൈവിങ്

മനോരമ ലേഖകൻ

Published: February 26 , 2024 03:02 AM IST

Updated: February 25, 2024 11:35 PM IST

1 minute Read

ദ്വാരകയിൽ കടലിൽ മുങ്ങി പ്രാർഥിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി∙ ചിത്രം: @narendramodi/X Platform

ദ്വാരക ∙ ഗുജറാത്തിലെ ദ്വാരകയ്ക്കു സമീപം പഞ്ച്കുയി ബീച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്കൂബ ഡൈവിങ് നടത്തി. ബീച്ചിനോടു ചേർന്ന്, കടലിന് അടിയിലായി പ്രാചീന ദ്വാരക നഗരത്തിന്റെ അവശേഷിപ്പുകളുണ്ട്. സ്കൂബ ഡൈവിങ് നടത്തി ഇതു കാണാൻ ഒട്ടേറെപ്പേർ എത്താറുണ്ട്. 
ബെയ്ത് ദ്വാരക ദ്വീപിനെയും ഓഖ നഗരത്തെയും ബന്ധിപ്പിക്കുന്ന, രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലമായ സുദർശൻ സേതുവിന്റെ ഉദ്ഘാടനത്തിനായി ദ്വാരകയിൽ എത്തിയതായിരുന്നു അദ്ദേഹം.

വെള്ളത്തിന്റെ അടിത്തട്ടിലുള്ള ദ്വാരക നഗരത്തിൽ പ്രാർഥിക്കാൻ സാധിച്ചതു ദൈവികമായ അനുഭവമായിരുന്നുവെന്നു പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ‘പ്രാചീന കാലത്തെ ആത്മീയ വലയത്തിൽ ഉൾച്ചേർന്നതായി എനിക്ക് അനുഭവപ്പെട്ടു. നിങ്ങൾക്കെല്ലാവർക്കും ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ടാകട്ടെ’ – മോദി പ‌റഞ്ഞു
‘മൻ കീ ബാത്’ നിർത്തിവച്ചുന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്തു തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കീ ബാത്’ 3 മാസത്തേക്കു നിർത്തിവയ്ക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം അടുത്ത മാസം പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണിത്. രണ്ടാം മോദി സർക്കാർ കാലഘട്ടത്തിലെ അവസാന മൻ കീ ബാത് പ്രഭാഷണമായിരുന്നു ഇന്നലത്തെ 110–ാം എപ്പിസോഡ്.

English Summary:
PM Narendra Modi scuba dives near Dwaraka

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024-02-25 6anghk02mm1j22f2n7qqlnnbk8-list 5tu7rgs87nlrbqaotpfufl74il 6anghk02mm1j22f2n7qqlnnbk8-2024 mo-politics-leaders-narendramodi 6anghk02mm1j22f2n7qqlnnbk8-2024-02-25 40oksopiu7f7i7uq42v99dodk2-2024 mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button