ASTROLOGY

പതിവു തെറ്റിക്കാതെ ചിപ്പി, ഒപ്പം ജലജയും; വീടുകളിൽ പൊങ്കാലയിട്ട് ആനിയും രാധികയും

പതിവു തെറ്റിക്കാതെ ചിപ്പി, ഒപ്പം ജലജയും; വീടുകളിൽ പൊങ്കാലയിട്ട് ആനിയും രാധികയും– Film celebrities who made Pongala to Attukal Bhagavathy

പതിവു തെറ്റിക്കാതെ ചിപ്പി, ഒപ്പം ജലജയും; വീടുകളിൽ പൊങ്കാലയിട്ട് ആനിയും രാധികയും

മനോരമ ലേഖകൻ

Published: February 25 , 2024 04:42 PM IST

1 minute Read

മലയാളത്തിന്റെ പ്രിയ താരങ്ങളായ ചിപ്പിയും ജലജയുമൊക്കെ ക്ഷേത്രപരിസരത്ത് തന്നെ പൊങ്കാലയർപ്പിച്ചു

ജലജയും കൃഷ്ണ പ്രഭയും റബേക്കയും അമൃതയും തുടങ്ങി കണ്ടും കേട്ടും പരിചിതരായ ഒട്ടേറെപ്പേരുണ്ടായിരുന്നു

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന നടി ചിപ്പി, സമീപം ജലജ ..ചിത്രം: മനോരമ

സിനിമ–സീരിയല്‍ തിരക്കുകളൊക്കെമാറ്റിവച്ച് പതിവുതെറ്റിക്കാതെ താരങ്ങള്‍ ഇത്തവണയും പൊങ്കാല അര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ആനിയുമെല്ലാം വീടുകളില്‍ പൊങ്കാല ഒരുക്കിയപ്പോള്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ ചിപ്പിയും ജലജയുമൊക്കെ ക്ഷേത്രപരിസരത്ത് തന്നെ പൊങ്കാലയർപ്പിച്ചു. ആറ്റുകാല്‍ പൊങ്കാലയിലെ നിത്യ സാന്നിധ്യമാണ് ചിപ്പി. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിറചിരിയോടെ രാവിലെ തന്നെയെത്തി.ജലജയും കൃഷ്ണ പ്രഭയും റബേക്കയും അമൃതയും തുടങ്ങി കണ്ടും കേട്ടും പരിചിതരായ ഒട്ടേറെപ്പേരുണ്ടായിരുന്നു ഭക്തലക്ഷങ്ങളുടെ കൂട്ടത്തില്‍. താരങ്ങളെല്ലാം ഒരുമിച്ചെത്തിയപ്പോള്‍ പൊങ്കാല തിരക്കിന് ചെറിയ ഇടവേള നല്‍കി അവരെ കാണാനായി സ്ത്രീകളുടെ ശ്രമം. ശാസ്തമംഗലത്തെ വീട്ടില്‍ പൊങ്കാല ഇടാന്‍ ഭാര്യ രാധികയെ സഹായിക്കുന്ന പതിവ് തിരഞ്ഞെടുപ്പ് തിരക്കിനിടയിലും സുരേഷ് ഗോപി മറന്നില്ല. കുടുംബസമേതം വീട്ടിലാണ് ആനിയും പൊങ്കാലയർപ്പിച്ചത്.

English Summary:
Film celebrities who made Pongala to Attukal Bhagavathy

30fc1d2hfjh5vdns5f4k730mkn-list 7os2b6vp2m6ij0ejr42qn6n2kh-2024 30fc1d2hfjh5vdns5f4k730mkn-2024-02-25 7os2b6vp2m6ij0ejr42qn6n2kh-2024-02-25 mo-religion-attukalpongala0 30fc1d2hfjh5vdns5f4k730mkn-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-attukaldevitemple 30fc1d2hfjh5vdns5f4k730mkn-2024-02 cdbumnk1uqq4qs24eela27ll6 7os2b6vp2m6ij0ejr42qn6n2kh-2024-02


Source link

Related Articles

Back to top button