‘ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ, അവർ വിവരങ്ങൾ ചോർത്തുന്നു’; നടപടി ആവശ്യപ്പെട്ട് കങ്കണ റനൗട്ട്
ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ, അവർ വിവരങ്ങൾ ചോർത്തുന്നു; നടപടി ആവശ്യപ്പെട്ട് കങ്കണ റനൗട്ട്- Dark Web | Kangana Ranaut | Manoramaonline
‘ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ, അവർ വിവരങ്ങൾ ചോർത്തുന്നു’; നടപടി ആവശ്യപ്പെട്ട് കങ്കണ റനൗട്ട്
ഓൺലൈൻ ഡെസ്ക്
Published: February 24 , 2024 05:54 PM IST
1 minute Read
കങ്കണ റനൗട്ട്. ചിത്രം:ജെ.സുരേഷ്∙മനോരമ
മുംബൈ∙ ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ സജീവമാണെന്നും, അവർ മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്തുകയാണെന്നും ആരോപിച്ച് ബോളിവുഡ് താരം കങ്കണ റനൗട്ട്. ഡാർക്ക് വെബിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
തട്ടിപ്പ് തടയുക ലക്ഷ്യമിട്ട് മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളിന്റെ പേര് കാണാനാകുന്ന കോളിങ് നെയിം പ്രസന്റേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ വാർത്ത പങ്കുവച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിലായിരുന്നു കങ്കണയുടെ ആരോപണം.
‘‘ബോളിവുഡിലെ ചില പ്രമുഖർ ഡാർക്ക് വെബിലുണ്ട്. പല നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്യുകയാണവർ, അവർ മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ചോർത്തിയെടുക്കുന്നു. വാട്‌സാപ്പും, ഇ മെയിലുമെല്ലാം ഹാക്ക് ചെയ്ത് വിവരങ്ങളെടുക്കുകയാണവർ. അവരെ പിടികൂടിയാൽ പല ഉന്നതരും വെളിച്ചത്താകും. അതിനായി ഡാർക്ക് വെബിനെതിരെയും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം’’– കങ്കണ സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടു.
Read More: വിവാഹവാഗ്ദാനം നൽകി ഉറ്റബന്ധുവിനെ 13 വർഷം പീഡിപ്പിച്ചു; 29കാരിയുടെ പരാതിയിൽ സിനിമാതാരം അറസ്റ്റിൽ
നിലവിൽ എമർജൻസി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് കങ്കണ റനൗട്ട്. പ്രധാനവേഷത്തിനു പുറമെ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയുമെല്ലാം കങ്കണയാണ് നിർവഹിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുക.
English Summary:
Kangana Ranaut Makes SHOCKING Allegation About ‘Illegal Stuff’ In Bollywood
5o1q2hichc1oovqbgbb4j9h9pc 40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-02-24 mo-legislature-centralgovernment 40oksopiu7f7i7uq42v99dodk2-2024-02-24 5us8tqa2nb7vtrak5adp6dt14p-2024 mo-entertainment-common-bollywoodnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02 mo-entertainment-movie-kanganaranaut
Source link