1000 കോടിയുടെ വികസന പദ്ധതികളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്
കൊച്ചി: രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം ഒരേസമയം 3000 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കാനൊരുങ്ങി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്. പുതിയ വികസന പദ്ധതികള്‍ക്കായി 1000 കോടി രൂപയുടെ നിക്ഷേപമാണ് കരുതിയിരിക്കുന്നത്. അടുത്ത വര്‍ഷം കാസര്‍ഗോഡും 2026ല്‍ തിരുവനന്തപുരത്തും പുതിയ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസിന് പറഞ്ഞു. കാസര്‍ഗോഡ് 350 കിടക്കകളും തിരുവനന്തപുരത്ത് 500 കിടക്കകളുമാകും സജ്ജീകരിക്കുക. ഇതിനുപുറമേ, കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലും കണ്ണൂരും കോഴിക്കോടും കോട്ടയ്ക്കലുമുള്ള ആസ്റ്റര്‍ മിംസ് ആശുപത്രികളിലും 100 കിടക്കകള്‍ വീതം കൂടുതലായി ഉള്‍പ്പെടുത്തും. കൂടാതെ, സ്വന്തം പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതിയുടെ 80 ശതമാനവും സൗരോര്‍ജത്തില്‍നിന്ന് സ്വയം നിര്‍മിക്കുന്ന പദ്ധതിക്കും വൈകാതെ തുടക്കംകുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 175 ആസ്റ്റര്‍ ലാബുകളും 86 ഫാര്‍മസികളുമാണ് വിവിധ ജില്ലകളിലായുള്ളത്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 250 ആയി ഉയര്‍ത്തും. ആസ്റ്ററിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍, ഹോംകെയര്‍ എന്നീ സംവിധാനങ്ങളും കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കും. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയുടെ വിശാലമായ 40 ഏക്കര്‍ കാമ്പസില്‍ ഫിസിക്കല്‍ മെഡിസിനും പുനരധിവാസത്തിനും പ്രത്യേക ബ്ലോക്കുകള്‍ നിര്‍മിക്കും.
വിദേശികള്‍ക്കിടയില്‍ കേരളത്തെ ഒരു മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റുന്നതില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് വലിയ പങ്കുവഹിച്ചിട്ടുള്ളതായി ആസ്റ്റര്‍ മെഡ്സിറ്റി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ധന്യ ശ്യാമളന് പറഞ്ഞു. ലോകത്തെവിടെയുമുള്ള ഇൻഷ്വറന്‍സ് പരിരക്ഷകളും ആസ്റ്റര്‍ ആശുപത്രികളില്‍ സ്വീകാര്യമാണ്. ഹോംകെയര്‍ പുതിയ രൂപത്തില്‍ വൈകാതെ അവതരിപ്പിക്കും. വീട്ടില്‍ ഡോക്ടറെത്തി ചികിത്സ ഉറപ്പാക്കുന്നതുമുതല്‍ എക്സ്റേ എടുക്കുന്നതുവരെയുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. എംആര്‍ഐ വിഷ്വല്‍സ് രോഗികള്‍ക്ക് കാണുന്നതിനടക്കമുള്ള സംവിധാനങ്ങളൊരുക്കും. അടുത്ത സാമ്പത്തികവര്‍ഷത്തോടെ മൈ ആസ്റ്റര്‍ ആപ്പും ലഭ്യമാക്കുമെന്ന് അവര്‍ പറഞ്ഞു.

Source link