രണ്ട് ആഴ്ചയായി മലയാള സിനിമകള്‍ കാണുന്നു: ‘മൂക്കില്ലാരാജ്യത്ത്’ റീലുമായി വിദ്യ ബാലന്
രണ്ട് ആഴ്ചയായി മലയാള സിനിമകള്‍ കാണുന്നു: ‘മൂക്കില്ലാരാജ്യത്ത്’ റീലുമായി വിദ്യ ബാലന് | Vidya Balan Reel
രണ്ട് ആഴ്ചയായി മലയാള സിനിമകള്‍ കാണുന്നു: ‘മൂക്കില്ലാരാജ്യത്ത്’ റീലുമായി വിദ്യ ബാലന്
മനോരമ ലേഖകൻ
Published: February 20 , 2024 01:32 PM IST
1 minute Read
വിദ്യ ബാലൻ
കഴിഞ്ഞ രണ്ട് ആഴ്ചയോളമായി മലയാളം സിനിമകള്‍ ഭ്രാന്തമായി കാണുകയാണെന്ന് നടി വിദ്യാ ബാലന്. ഒരു മലയാളം സിനിമാ ഡയലോഗ് റീല്‍ രൂപത്തിൽ പങ്കുവെച്ചാണ് വിദ്യ മലയാളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്. പാലക്കാട് വേരുകളുള്ള വിദ്യ പണ്ടുമുതലേ മലയാളത്തിന്റെ ആരാധികയാണ്. ലവ്മലയാളം സിനിമ എന്ന ഹാഷ്ടാഗോട് കൂടിയാണ് വിദ്യ തന്റെ റീല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
തിലകനും മുകേഷും സിദ്ദിഖും ജഗതിയും തകര്‍ത്തഭിനയിച്ച 1991ലെ ‘മൂക്കില്ലാ രാജ്യത്ത്’എന്ന ചിത്രത്തിലെ പ്രശസ്തമായ ഒരു സീനാണ് വിദ്യ റീലിനായി തിരഞ്ഞെടുത്തത്. വളരെ മനോഹരമായ ഭാവപ്രകടനങ്ങളോടെയാണ് വിദ്യയുടെ പ്രകടനം. വിദ്യയുടെ റീലിനെക്കുറിച്ച് മലയാളികളുടേതാണ് കൂടുതല്‍ കമന്റുകളും.
ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് വിദ്യ ആദ്യമായി അഭിനയിച്ചത് മലയാള സിനിമയില്‍ ആയിരുന്നു. ‘ചക്രം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ആയിരുന്നു വിദ്യയുടെ അരങ്ങേറ്റം. എന്നാല്‍ ഈ സിനിമ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗമാണ് നടിയുടെ പുതിയ പ്രോജക്ട്. ചിത്രത്തിൽ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ വേഷത്തിലെത്തിയ വിദ്യയുടെ പ്രകടനം ബോളിവുഡിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
English Summary:
Vidya Balan drops a hilarious video asking fans to guess who she’s imitating
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 mo-entertainment-movie-vidyabalan 6gavslgdqhjtr90nbp1l7od16b 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-02 f3uk329jlig71d4nk9o6qq7b4-2024-02-20 7rmhshc601rd4u1rlqhkve1umi-2024-02-20 mo-entertainment-common-bollywood mo-entertainment-common-bollywoodnews
Source link