SPORTS

ന​​​ഷ്ടസ്വ​​​പ്നം!


വി​​​ജ​​​യ​​​ന​​​ഗ​​​രം: ഒ​​​രു വി​​​ക്ക​​​റ്റ് അ​​​ക​​​ല​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ഒ​​​രു ജ​​​യം ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്തി​​​ന്‍റെ സ​​​ങ്ക​​​ട​​​ത്തി​​​ൽ കേ​​​ര​​​ള ര​​​ഞ്ജി ക്രി​​​ക്ക​​​റ്റ് ടീം. ​​​ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ന് എ​​​തി​​​രേ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​രു വി​​​ക്ക​​​റ്റ് കൂ​​​ടി വീ​​​ഴ്ത്താ​​​ൻ സാ​​​ധി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. 10-ാം വി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ലെ അ​​​വ​​​സാ​​​ന 31 പ​​​ന്ത് പ്ര​​​തി​​​രോ​​​ധി​​​ച്ച് ആ​​​ന്ധ്ര​​​യു​​​ടെ ഷൊ​​​യ്ബ് ഖാ​​​നും സ​​​ത്യ​​​നാ​​​രാ​​​യ​​​ണ്‍ രാ​​​ജു​​​വും കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ജ​​​യം ത​​​ട്ടി​​​മാറ്റി. അ​​​തോ​​​ടെ മ​​​ത്സ​​​രം സ​​​മ​​​നി​​​ല​​​യി​​​ൽ. 92-ാം ഓ​​​വ​​​റി​​​ന്‍റെ അ​​​ഞ്ചാം പ​​​ന്തി​​​ൽ മ​​​നി​​​ഷ് ഗോ​​​ല​​​മാ​​​റു​​​വി​​​നെ (4) പു​​​റ​​​ത്താ​​​ക്കി വൈ​​​ശാ​​​ഖ് ച​​​ന്ദ്ര​​​ൻ കേ​​​ര​​​ള​​​ത്തെ ജ​​​യ​​​ത്തി​​​ലേ​​​ക്ക് അ​​​ടു​​​പ്പി​​​ച്ചു. ആ​​​ന്ധ്ര​​​യു​​​ടെ ഒ​​​ന്പ​​​താം വി​​​ക്ക​​​റ്റാ​​​യി​​​രു​​​ന്നു അ​​​ത്. തു​​​ട​​​ർ​​​ന്ന് 97 ഓ​​​വ​​​റി​​​ൽ മ​​​ത്സ​​​രം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ ആ​​​ന്ധ്ര​​​യു​​​ടെ 10-ാം വി​​​ക്ക​​​റ്റ് കൂ​​​ട്ടു​​​കെ​​​ട്ട് ക​​​ടു​​​ത്ത പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ത്ത് മ​​​ത്സ​​​രം സ​​​മ​​​നി​​​ല​​​യി​​​ലാ​​​ക്കി. സ്കോ​​​ർ: ആ​​​ന്ധ്ര 272, 189/9. കേ​​​ര​​​ളം 514/7 ഡി​​​ക്ല​​​യേ​​​ഡ്.

എ​​​ട്ടാം ന​​​ന്പ​​​റാ​​​യി ക്രീ​​​സി​​​ലെ​​​ത്തി​​​യ ഷൊ​​​യ്ബ് ഖാ​​​ൻ 93 പ​​​ന്തി​​​ൽ 11 റ​​​ണ്‍​സു​​​മാ​​​യാ​​​ണ് പു​​​റ​​​ത്താ​​​കാ​​​തെ​​​നി​​​ന്ന​​​ത്. ര​​​ണ്ട് ഫോ​​​ർ അ​​​ട​​​ക്ക​​​മാ​​​ണ് 11 റ​​​ണ്‍​സ്. നേ​​​രി​​​ട്ട എ​​​ണ്‍​പ​​​ത്തെ​​​ട്ടു പ​​​ന്തി​​​ൽ ഷൊ​​​യ്ബ് റ​​​ണ്‍ നേ​​​ടി​​​യി​​​ല്ല. സ​​​ത്യ​​​നാ​​​രാ​​​ണ്‍ രാ​​​ജു 13 പ​​​ന്ത് നേ​​​രി​​​ട്ട് റ​​​ണ്ണൊ​​​ന്നും എ​​​ടു​​​ക്കാ​​​തെ​​​യും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജ​​​യം ത​​​ട​​​ഞ്ഞു.


Source link

Related Articles

Back to top button