INDIALATEST NEWS

ലോക്സഭാ തിരഞ്ഞെടുപ്പ്: തേജസ്വി യാദവിന്റെ ‘ജനവിശ്വാസ യാത്ര’ ചൊവ്വാഴ്ച മുതൽ

തേജസ്വി യാദവിന്റെ ‘ജനവിശ്വാസ യാത്ര’ ചൊവ്വാഴ്ച മുതൽ – Tejashwi Yadav | Jan Vishwas Yatra | LokSabha Elections 2024 | National News | Manorama News

ലോക്സഭാ തിരഞ്ഞെടുപ്പ്: തേജസ്വി യാദവിന്റെ ‘ജനവിശ്വാസ യാത്ര’ ചൊവ്വാഴ്ച മുതൽ

ഓൺലൈൻ ഡെസ്ക്

Published: February 19 , 2024 07:36 PM IST

1 minute Read

തേജസ്വി യാദവ് (Photo: JOSEKUTTY PANACKAL / MANORAMA)

പട്ന ∙ ബിഹാറിൽ ആർജെഡിയുടെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് തേജസ്വി യാദവിന്റെ ‘ജനവിശ്വാസ യാത്ര’ ചൊവ്വാഴ്ച മുസഫർപുരിൽ നിന്നാരംഭിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചന തുറന്നു കാട്ടാനും 17 മാസത്തെ മഹാസഖ്യ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഒൻപതു ദിവസം നീളുന്ന പ്രചാരണ യാത്ര സംഘടിപ്പിക്കുന്നതെന്നു പാർട്ടി അറിയിച്ചു.
ബിഹാറിൽ ജാതി സെൻസസ് നടത്തിയതും സർക്കാർ ഉദ്യോഗങ്ങളിലെ ഒഴിവുകൾ വൻതോതിൽ നികത്തിയതും സർക്കാർ സ്കൂളിലെ താൽകാലിക അധ്യാപകരെ സ്ഥിരപ്പെടുത്തിയതും മഹാസഖ്യ ഭരണ നേട്ടങ്ങളാണെന്നു തേജസ്വി അവകാശപ്പെടുന്നു. യാത്രയ്‌ക്കിടെ വിവിധ ജില്ലകളിൽ ആർജെഡി റാലികളുമുണ്ടാകും. 

തേജസ്വി യാദവ് ‘കൊള്ളയടി യാത്ര’യാണു നടത്തേണ്ടതെന്നു ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പ്രതികരിച്ചു. സ്വന്തം കുടുംബത്തിന്റെ അഴിമതി തുറന്നു സമ്മതിക്കാൻ തേജസ്വി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

English Summary:
Tejashwi Yadav’s Jan Vishwas Yatra To Begin on Tuesday

40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list mo-politics-parties-rjd 5us8tqa2nb7vtrak5adp6dt14p-2024-02-19 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 mo-politics-leaders-tejashwiyadav 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-2024-02-19 mo-news-world-countries-india-indianews mo-news-national-states-bihar 1sk4ueunr9ivgudosgnd5jkgu4 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button