‘ഇന്നായിരുന്നെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനായേനെ’: ഇലക്ടറല്‍ ബോണ്ടിൽ കോടതിയെ ട്രോളി പ്രധാനമന്ത്രി
‘ഇന്നായിരുന്നെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനായേനെ’: കോടതിയെ ട്രോളി പ്രധാനമന്ത്രി – Narendra Modi | Electoral Bond | Supreme Court | National News | Manorama News
‘ഇന്നായിരുന്നെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനായേനെ’: ഇലക്ടറല്‍ ബോണ്ടിൽ കോടതിയെ ട്രോളി പ്രധാനമന്ത്രി
ഓൺലൈൻ ഡെസ്ക്
Published: February 19 , 2024 04:21 PM IST
1 minute Read
പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: PTI
ന്യൂഡൽഹി∙ ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കുചേലനിൽനിന്ന് അവൽപ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനാവുമായിരുന്നു. ആരെങ്കിലും ഇക്കാര്യം വിഡിയോ എടുത്ത് പൊതുതാൽപര്യ ഹർജി നൽകും. കോടതി അതിനെ അഴിമതിയെന്നു വിധിക്കുമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശില്‍ 10 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിക്കിടെയാണു പ്രധാനമന്ത്രിയുടെ പരാമർശം.
Read Also: കേന്ദ്രം പറഞ്ഞു, ഇത് കള്ളപ്പണം തടയും: 75% ഇലക്ടറൽ ബോണ്ട് പണവും ബിജെപിയിൽ: തിരിച്ചടിയാകുമോ തിരഞ്ഞെടുപ്പിൽ?
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള വിധി കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. പദ്ധതി ഭരണഘടനാവിരുദ്ധമെന്നും പേരു വെളിപ്പെടുത്താതെയുള്ള സംഭാവനാരീതി, ആരാണ് പാർട്ടികൾക്കു പണം നൽകുന്നതെന്നറിയാൻ പൗരർക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധി.
രാഷ്ട്രീയ സംഭാവനകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനും സംഭാവനകൾ ബാങ്ക് വഴിയാക്കി സുതാര്യത കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണ് കടപ്പത്ര പദ്ധതിയെന്ന കേന്ദ്ര സർക്കാർ വാദം തള്ളിയാണ് ബെഞ്ച് ഏകസ്വരത്തിൽ വിധി പറഞ്ഞത്. അജ്ഞാതമായ ഇലക്ട്രല്‍ ബോണ്ടുകള്‍ വിവരാവാകാശത്തിന്‍റെയും അറിയാനുള്ള അവകാശമായ ആര്‍ട്ടിക്കിള്‍ 19(1) എയ്‌ക്കും എതിരാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കമ്പനികള്‍ സംഭവന നല്‍കുന്നതിനു പരിധി എടുത്തുകളഞ്ഞ് കമ്പനീസ് ആക്ടില്‍ വരുത്തിയ ഭേദഗതിയും ഭരണഘടനാവിരുദ്ധമാണെന്ന് പരമോന്നത കോടതി വിധിച്ചു.
English Summary:
PM Modi Takes ‘Dig’ At Supreme Court After Electoral Bonds Verdict, Says, ‘Even Lord Krishna Would Be Charged For Corruption
40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt 5us8tqa2nb7vtrak5adp6dt14p-2024-02-19 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-2024-02-19 mo-politics-parties-bjp mo-news-world-countries-india-indianews mo-business-electoralbond 4itbfra2pa71l44s3jvdfcs89n mo-politics-leaders-narendramodi 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link