INDIALATEST NEWS

തിരഞ്ഞെടുപ്പ് വിവാദം: ചണ്ഡിഗഡ് ‌മേയർ രാജിവച്ചു; രാജി സുപ്രീം കോടതി ഇന്നു വാദം കേൾക്കാനിരിക്കെ

ന്യൂഡൽഹി ∙ ചണ്ഡിഗഡ് മേയറായ ബിജെപി നേതാവ് മനോജ് സൊൻകർ രാജിവച്ചു. തിരഞ്ഞെടുപ്പ് കേസിൽ സുപ്രീം കോടതി ഇന്നു വാദം കേൾക്കാനിരിക്കെയാണ് രാജി.
കഴിഞ്ഞ മാസം 30നു നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ കുൽദീപ് കുമാറിന് 20 വോട്ടും മനോജ് സൊൻകറിന് 16 വോട്ടുമാണ് ലഭിച്ചത്. എന്നാൽ, കുൽദീപിനു ലഭിച്ചതിൽ 8 വോട്ട് അസാധുവാണെന്ന് വരണാധികാരി അനിൽ മാസി പ്രഖ്യാപിച്ചതോടെ മനോജ് ജയിച്ചു. ആം ആദ്മിയുടെ 8 വോട്ടുകൾ വരണാധികാരി വെട്ടുംതിരുത്തും വരുത്തി അസാധുവാക്കിയെന്നാണ് ആരോപണം.

മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടെന്നു സുപ്രീം കോടതി പരാമർശം നടത്തിയിരുന്നു. ഇതിനിടെ ഇന്ത്യ മുന്നണിയുടെ ഭാഗമായ 3 എഎപി നഗരസഭാ കൗൺസിലർമാർ ബിജെപിയിൽ ചേർന്നെന്ന് ബിജെപി നേതാവ് അരുൺ സൂദ് അറിയിച്ചു.

English Summary:
BJP’s Manoj Sonkar resigns as Chandigarh mayor day before supreme court hearing


Source link

Related Articles

Back to top button