ഉവൈസിക്ക് വാശി, കിഷൻഗഞ്ചിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
ഉവൈസിക്ക് വാശി, കിഷൻഗഞ്ചിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു – Asaduddin Owaisi announced AIMIM candidate in Kishanganj constituency for Loksabha Elections 2024 | India News, Malayalam News | Manorama Online | Manorama News
ഉവൈസിക്ക് വാശി, കിഷൻഗഞ്ചിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
മനോരമ ലേഖകൻ
Published: February 18 , 2024 02:24 AM IST
Updated: February 17, 2024 11:11 PM IST
1 minute Read
അസദുദ്ദീൻ ഉവൈസി (File Photo: J Suresh / Manorama)
പട്ന ∙ ബിഹാറിൽ മഹാസഖ്യത്തിനു ആദ്യ വെല്ലുവിളി അസദുദ്ദീൻ ഉവൈസിയിൽ നിന്ന്. എഐഎംഐഎം അധ്യക്ഷനായ ഉവൈസി, കിഷൻഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അക്തറുൽ ഇമാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മഹാസഖ്യം വിജയിച്ച ഏക സീറ്റാണ് കിഷൻഗഞ്ച്. കോൺഗ്രസിലെ മുഹമ്മദ് ജാവേദാണ് വിജയിച്ചത്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ സീമാഞ്ചൽ മേഖലയിലെ ഈ സീറ്റിൽ എഐഎംഐഎം മത്സരിക്കുന്നത് മഹാസഖ്യത്തിന്റെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിൽ പാർട്ടിയുടെ 5 സ്ഥാനാർഥികൾ വിജയിച്ചിരുന്നു. അതേസമയം, പത്തിലേറെ സീറ്റുകളിൽ എഐഎംഐഎം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതു മഹാസഖ്യത്തിന്റെ പരാജയത്തിനു കാരണമായി.
എന്നാൽ, പാർട്ടിയുടെ വിജയിച്ച അഞ്ചിൽ 4 പേരും ആർജെഡിയിലേക്ക് കൂറുമാറിയിരുന്നു. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയോടു കണക്കുതീർക്കുമെന്ന വാശിയിലാണ് ഉവൈസി.
English Summary:
Asaduddin Owaisi announced AIMIM candidate in Kishanganj constituency for Loksabha Elections 2024
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-politics-parties-aimim 40oksopiu7f7i7uq42v99dodk2-2024-02-17 6anghk02mm1j22f2n7qqlnnbk8-2024-02-17 mo-politics-leaders-asaduddinowaisi mo-politics-elections-loksabhaelections2024 mo-politics-elections-generalelections2024 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 45ovft2h1gsoe8k38hhfr05o79 mo-news-national-states-bihar 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link