പവാർ കുടുംബത്തിന്റെ തട്ടകം; ബാരാമതിയിൽ സുപ്രിയ v/s സുനേത്ര പോരാട്ടം?
സുപ്രിയ v/s സുനേത്ര – Ajit Pawar’s wife Sunetra may contest against Sharad Pawar’s daughter Supriya Sule in Baramati | Malayalam News, India News | Manorama Online | Manorama News
പവാർ കുടുംബത്തിന്റെ തട്ടകം; ബാരാമതിയിൽ സുപ്രിയ v/s സുനേത്ര പോരാട്ടം?
മനോരമ ലേഖകൻ
Published: February 18 , 2024 02:33 AM IST
1 minute Read
സുനേത്രയും സുപ്രിയ സുളെയും (മനോരമ ആർക്കൈവ്സ്)
മുംബൈ ∙ പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ ശരദ് പവാറിന്റെ മകളും സിറ്റിങ് എംപിയുമായ സുപ്രിയ സുളെയ്ക്കെതിരെ വിമത നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ഭാര്യ സുനേത്ര മത്സരിച്ചേക്കും. സുനേത്രയുടെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടെ അവരുടെ ചിത്രവും എൻസിപിയുടെ ചിഹ്നവും വച്ചുള്ള വാഹനപ്രചാരണം മണ്ഡലത്തിൽ ആരംഭിച്ചു. സ്ഥാനാർഥിയെന്ന് വിശേഷിപ്പിക്കാതെ ‘ലക്ഷ്യം നാടിന്റെ വികസനം’ എന്ന മുദ്രാവാക്യമുള്ള ബാനറുമായാണു പ്രചാരണം.
നേരത്തെ ശരദ് പവാർ മത്സരിച്ചിരുന്ന ബാരാമതി മണ്ഡലം 2009 ലാണ് അദ്ദേഹം മകൾക്കു കൈമാറിയത്. കഴിഞ്ഞ 3 തവണയും സുപ്രിയ വൻഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശരദ് പവാറിന്റെ സഹോദരന്റെ മകനായ അജിത് ആണ് ബാരാമതിയിലെ എംഎൽഎ. സാമൂഹിക പ്രവർത്തകയായ സുനേത്ര മുൻ മന്ത്രി പദംസിങ് പാട്ടീലിന്റെ സഹോദരിയാണ്. എൻസിപി നേതാവായിരുന്ന പദംസിങ് പിന്നീട് ബിജെപിയിൽ േചർന്നു.
English Summary:
Ajit Pawar’s wife Sunetra may contest against Sharad Pawar’s daughter Supriya Sule in Baramati
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02-18 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar mo-politics-leaders-sharad-pawar 4stof3r92iactaaa2o7atd18mh mo-politics-leaders-supriyasule 40oksopiu7f7i7uq42v99dodk2-2024-02-18 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-ncp 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link