SPORTS

രാ​​ജ്കോ​​ട്ട് ടെസ്റ്റിൽ ഇ​​ന്ത്യ കൂ​​റ്റ​​ൻ ലീ​​ഡി​​ലേ​​ക്ക്


രാ​​ജ്കോ​​ട്ട്: ര​​ണ്ടാം​​ദി​​നം അ​​ർ​​ധ​​രാ​​ത്രി​​യി​​ൽ ഫാ​​മി​​ലി മെ​​ഡി​​ക്ക​​ൽ എ​​മ​​ർ​​ജ​​ൻ​​സി​​യി​​ൽ ആ​​ർ. അ​​ശ്വി​​ൻ ഇ​​ന്ത്യ​​ൻ ടീം ​​വി​​ട്ടു, ക​​റു​​ത്ത ആം​​ബാ​​ൻ​​ഡ് അ​​ണി​​ഞ്ഞ് ക​​ള​​ത്തി​​ലെ​​ത്തി​​യ ടീം ​​ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി, ഇം​​ഗ്ല​​ണ്ടി​​നെ 319ന് ​​പു​​റ​​ത്താ​​ക്കി​​യ​​ശേ​​ഷം ക്രീ​​സി​​ലെ​​ത്തി​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​ന്‍റെ (104*) സെ​​ഞ്ചു​​റി​​യും ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ (65*) അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും… ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ മൂ​​ന്നാം​​ദി​​ന​​ത്തി​​ലെ സം​​ഭ​​വവി​​കാ​​സ​​ങ്ങ​​ൾ ഇ​​വ​​യാ​​യി​​രു​​ന്നു. മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 196 റ​​ണ്‍​സ് എ​​ടു​​ത്തു, 322 റ​​ണ്‍​സി​​ന്‍റെ ലീ​​ഡ്. സ്കോ​​ർ: ഇ​​ന്ത്യ 445, 196/2. ഇം​​ഗ്ല​​ണ്ട് 319. ജ​​യ്സ്വാ​​ളി​​ന് ര​​ണ്ട് ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ടാം സെ​​ഞ്ചു​​റി​​യു​​മാ​​യി ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ ക​​ളം നി​​റ​​ഞ്ഞു. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 10 പ​​ന്തി​​ൽ 10 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കേ​​ണ്ടി​​വ​​ന്ന​​തി​​ന്‍റെ ക്ഷീ​​ണം തീ​​ർ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തെ ഇ​​ന്നിം​​ഗ്സ്. നേ​​രി​​ട്ട 122-ാം പ​​ന്ത് ബൗ​​ണ്ട​​റി ക​​ട​​ത്തി​​യാ​​യി​​രു​​ന്നു ജ​​യ്സ്വാ​​ളി​​ന്‍റെ സെ​​ഞ്ചു​​റി. ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്ക് (19) ഒ​​പ്പം 30 റ​​ണ്‍​സി​​ന്‍റെ ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് മാ​​ത്ര​​മേ ജ​​യ്സ്വാ​​ളി​​ന് കെ​​ട്ടി​​പ്പ​​ടു​​ക്കാ​​നാ​​യു​​ള്ളൂ. ഏ​​ഴാം ടെ​​സ്റ്റ് മാ​​ത്രം ക​​ളി​​ക്കു​​ന്ന ജ​​യ്സ്വാ​​ൾ നേ​​ടു​​ന്ന മൂ​​ന്നാം സെ​​ഞ്ചു​​റി​​യാ​​ണ് ഇ​​ന്ന​​ലെ രാ​​ജ്കോ​​ട്ടി​​ൽ പി​​റ​​ന്ന​​ത്. ര​​ണ്ടാം ടെ​​സ്റ്റി​​ൽ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി​​യും (209) ജ​​യ്സ്വാ​​ൾ നേ​​ടി​​യി​​രു​​ന്നു. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന് എ​​തി​​രേ​​യാ​​ണ് (171) ഇ​​ന്ത്യ​​ൻ യു​​വ ഓ​​പ്പ​​ണി​​ന്‍റെ മ​​റ്റൊ​​രു ശ​​ത​​ക​​നേ​​ട്ടം. റി​​ട്ട​​യേ​​​​ഡ് ഹ​​ർ​​ട്ട് സെ​​ഞ്ചു​​റി തി​​ക​​ച്ച​​തി​​ന്‍റെ തൊ​​ട്ടു​​പി​​ന്നാ​​ലെ ജ​​യ്സ്വാ​​ൾ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് റി​​ട്ട​​യേ​​​​ഡ് ഹ​​ർ​​ട്ട് ആ​​യി. ക​​ടു​​ത്ത ന​​ടു​​വേ​​ദ​​ന​​യെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു യു​​വ​​താ​​രം ക്രീ​​സ് വി​​ട്ട​​ത്. 133 പ​​ന്തി​​ൽ അ​​ഞ്ച് സി​​ക്സും ഒ​​ന്പ​​ത് ഫോ​​റും അ​​ട​​ക്കം 104 റ​​ണ്‍​സ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് ജ​​യ്സ്വാ​​ൾ റി​​ട്ട​​യേ​​​​ഡ് ഹ​​ർ​​ട്ട് ആ​​യ​​ത്. നേ​​രി​​ട്ട 80-ാം പ​​ന്തി​​ലാ​​യി​​രു​​ന്നു യു​​വ​​താ​​ര​​ത്തി​​ന്‍റെ അ​​ർ​​ധ​​ശ​​ത​​കം. ജ​​യ്സ്വാ​​ളും ശു​​ഭ്മാ​​ൻ ഗി​​ല്ലും ചേ​​ർ​​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 155 റ​​ണ്‍​സി​​ന്‍റെ അ​​ഭേ​​ദ്യ​​മാ​​യ കൂ​​ട്ടു​​കെ​​ട്ടും സ്ഥാ​​പി​​ച്ചി​​രു​​ന്നു.

ഗി​​ൽ റി​​ട്ടേ​​ണ്‍​സ് ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഒ​​ന്പ​​ത് പ​​ന്ത് നേ​​രി​​ട്ട് പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യ​​തി​​ന്‍റെ കേ​​ട് തീ​​ർ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ന് ഇ​​ന്ന​​ലെ ക്രീ​​സി​​ലെ​​ത്തി​​യ​​പ്പോ​​ൾ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ ബാ​​റ്റിം​​ഗ്. ഇം​​ഗ്ലീ​​ഷ് ബൗ​​ള​​ർ​​മാ​​രെ ശ്ര​​ദ്ധ​​യോ​​ടെ നേ​​രി​​ട്ട ഗി​​ൽ 98-ാം പ​​ന്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ചു. 120 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 65 റ​​ണ്‍​സു​​മാ​​യി ഗി​​ൽ ക്രീ​​സി​​ൽ തു​​ട​​രു​​ന്നു. ജ​​യ്സ്വാ​​ൾ റി​​ട്ട​​യേ​​​​ഡ് ഹ​​ർ​​ട്ടാ​​യ​​പ്പോ​​ൾ ക്രീ​​സി​​ലെ​​ത്തി​​യ ര​​ജ​​ത് പാ​​ട്ടി​​ദാ​​റി​​ന് അ​​ക്കൗ​​ണ്ട് തു​​റ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. 10 പ​​ന്ത് നേ​​രി​​ട്ട് പൂ​​ജ്യ​​ത്തി​​നു പാ​​ട്ടി​​ദാ​​ർ പു​​റ​​ത്ത്. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റി​​യ പാ​​ട്ടി​​ദാ​​റി​​ന് ഇ​​തു​​വ​​രെ ശോ​​ഭി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. 32, 9, 5, 0 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് നാ​​ല് ഇ​​ന്നിം​​ഗ്സി​​ലാ​​യി താ​​ര​​ത്തി​​ന്‍റെ സ്കോ​​ർ. പാ​​ട്ടി​​ദാ​​ർ പു​​റ​​ത്താ​​യ​​തോ​​ടെ നൈ​​റ്റ് വാ​​ച്ച​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ കു​​ൽ​​ദീ​​പ് യാ​​ദ​​വ് 15 പ​​ന്തി​​ൽ മൂ​​ന്ന് റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ തു​​ട​​ർ​​ന്നു. സി​​റാ​​ജ്, ജ​​ഡേ​​ജ ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 445നെ​​തി​​രേ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 207 എ​​ന്ന ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ് ഇം​​ഗ്ല​​ണ്ട് ഇ​​ന്ന​​ലെ ക​​ളി​​യാ​​രം​​ഭി​​ച്ച​​ത്. ബെ​​ൻ ഡ​​ക്ക​​റ്റി​​നൊ​​പ്പം (133*) ജോ ​​റൂ​​ട്ടാ​​യി​​രു​​ന്നു (9*) ക്രീ​​സി​​ൽ. 18 റ​​ണ്‍​സി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ റൂ​​ട്ടി​​നെ പു​​റ​​ത്താ​​ക്കി ജ​​സ്പ്രീ​​ത് ബും​​റ ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് വേ​​ട്ട​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ടു. ജോ​​ണി ബ​​യ​​ർ​​സ്റ്റൊ​​യെ (0) കു​​ൽ​​ദീ​​പും മ​​ട​​ക്കി. ക്യാ​​പ്റ്റ​​ൻ ബെ​​ൻ സ്റ്റോ​​ക്സ് (41) ജ​​ഡേ​​ജ​​യു​​ടെ പ​​ന്തി​​ൽ പു​​റ​​ത്ത്. തു​​ട​​ർ​​ന്നു​​ള്ള സ്പെ​​ൽ എ​​റി​​യാ​​നെ​​ത്തി​​യ മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് ബെ​​ൻ ഫോ​​ക്സ് (13), റെ​​ഹാ​​ൻ അ​​ഹ​​മ്മ​​ദ് (6), ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ (1) എ​​ന്നി​​വ​​രെ പു​​റ​​ത്താ​​ക്കി നാ​​ല് വി​​ക്ക​​റ്റ് നേ​​ട്ട​​ത്തി​​ലെ​​ത്തി. 84 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യാ​​യി​​രു​​ന്നു സി​​റാ​​ജി​​ന്‍റെ ആ​​ദ്യ ഹോം ​​നാ​​ല് വി​​ക്ക​​റ്റ് പ്ര​​ക​​ട​​നം. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ 200 ഹോം ​​വി​​ക്ക​​റ്റ് എ​​ന്ന നേ​​ട്ട​​ത്തി​​ൽ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ എ​​ത്തി. 200 ഹോം ​​വി​​ക്ക​​റ്റ് ഉ​​ള്ള അ​​ഞ്ചാ​​മ​​ത് ഇ​​ന്ത്യ​​ൻ ബൗ​​ള​​റാ​​ണ് ജ​​ഡേ​​ജ. ലോ​​ക​​ത്തി​​ൽ ഈ ​​നേ​​ട്ട​​മു​​ള്ള ര​​ണ്ടാ​​മ​​ത് ഇ​​ടം​​കൈയൻ സ്പി​​ന്ന​​റാ​​ണ് ജ​​ഡേ​​ജ. ശ്രീ​​ല​​ങ്ക​​യു​​ടെ രം​​ഗ​​ണ ഹെ​​റാ​​ത്താ​​ണ് ഈ ​​നേ​​ട്ടം ആ​​ദ്യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


Source link

Related Articles

Back to top button