അൾട്രാ ഗ്ലാമർ ലുക്കിൽ നടി നേഹ റോസ്; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
അൾട്രാ ഗ്ലാമർ ലുക്കിൽ നടി നേഹ റോസ്; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ | Neha Roes Latest Photoshoot
അൾട്രാ ഗ്ലാമർ ലുക്കിൽ നടി നേഹ റോസ്; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
മനോരമ ലേഖകൻ
Published: February 17 , 2024 04:35 PM IST
1 minute Read
നേഹ റോസ്
നടിയും മോഡലുമായ നേഹ റോസിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രശസ്ത സെലിബ്രിറ്റി ഫൊട്ടോഗ്രാഫറായ അർഷല്‍ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് ചെയ്തിരിക്കുന്നത് കവീം.
നേഹ റോസ്
മമ്മൂട്ടി ചിത്രം വണ്ണിലൂടെ അഭിനയരംഗത്തെത്തിയ താരം തിരക്കേറിയ മോഡൽ കൂടിയാണ്. നേഹയുടെ നിരവധി ഫോട്ടോഷൂട്ടുകൾ ഇതിനു മുമ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകളിലും ശ്രദ്ധേമായ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങളാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത അൻഗാരഗൻ എന്ന തമിഴ് ചിത്രത്തിലും നേഹ അഭിനയിച്ചിരുന്നു. നടൻ സത്യരാജിന്റെ മകളുടെ വേഷത്തിലാണ് നേഹ എത്തിയത്.
അന്നാദ്യമായി നീ എന്നൊരു മ്യൂസിക്കൽ ആൽബവും ഉടൻ റിലീസിനൊരുങ്ങുന്നു. തിരുവല്ല സ്വദേശിയാണെങ്കിലും ജോലി സംബന്ധമായി എറണാകുളത്ത് ആണ് ഇപ്പോൾ നേഹ താമസിക്കുന്നത്.
English Summary:
Actress Neha Roes Latest Photoshoot
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-02-17 f3uk329jlig71d4nk9o6qq7b4-2024 mo-entertainment-movie-photoshootvideo uv4lt340etu30suegtfteh0qq 7rmhshc601rd4u1rlqhkve1umi-2024 mo-celebrity-celebrityphotoshoot 7rmhshc601rd4u1rlqhkve1umi-2024-02 mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews 7rmhshc601rd4u1rlqhkve1umi-2024-02-17 f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list
Source link