നവല്‍നിയുടെ മരണം: ഉത്തരവാദി പുതിന്‍ തന്നെ- ബൈഡന്‍
വാഷിങ്ടണ്‍: റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നിയുടെ മരണവാര്‍ത്തയില്‍ തനിക്കൊട്ടും ആശ്ചര്യം തോന്നുന്നില്ലെന്നും മറിച്ച് അതിയായ രോഷമുള്ളതായും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. പുതിന്‍ ഭരണകൂടം തുടര്‍ന്നുവരുന്ന അഴിമതിയും അതിക്രമവും ഉള്‍പ്പെടെയുള്ള എല്ലാവിധ അന്യായപ്രവൃത്തികളേയും അലക്‌സി നവല്‍നി ധീരമായി എതിര്‍ത്തിരുന്നതായും അലക്‌സിയുടെ മരണത്തിന് വ്‌ളാദിമിര്‍ പുതിനാണ് ഉത്തരവാദിയെന്നും ബൈഡന്‍ പറഞ്ഞു. പുതിന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു 47 കാരനായ നവല്‍നി. നവല്‍നിയുടെ ജീവന് അപകടമുണ്ടാകുന്നപക്ഷം പകരം വലിയ വില നല്‍കേണ്ടിവരുമെന്ന് 2021 ജൂണില്‍ ജനീവയില്‍ പുതിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ബൈഡന്‍ പ്രതികരിച്ചിരുന്നു. നവല്‍നിയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ അഭിസംബോധനാപ്രസംഗത്തില്‍ നവല്‍നിയുമായ നടത്തിയ സംഭാഷണത്തെക്കുറിച്ചും പുതിന്‍ പരാമര്‍ശിച്ചു. നേരിന്റെ കരുത്തുറ്റ സ്വരമായിരുന്നു നവല്‍നിയെന്നും ബൈഡന്‍ ഓര്‍മിച്ചു.
Source link