INDIALATEST NEWS

ഇടപാടുകൾ നിർത്താൻ പേയ്ടിഎമ്മിനു മാർച്ച് 15 വരെ സമയം; പുതിയ ഉത്തരവുമായി റിസർവ് ബാങ്ക്

ഇടപാടുകൾ നിർത്താൻ പേയ്ടിഎമ്മിനു മാർച്ച് 15 വരെ സമയം | Rbi gave 15 days more till march 15 to paytm bank | National News | Malayalam News | Manorama News

ഇടപാടുകൾ നിർത്താൻ പേയ്ടിഎമ്മിനു മാർച്ച് 15 വരെ സമയം; പുതിയ ഉത്തരവുമായി റിസർവ് ബാങ്ക്

ഓൺലൈൻ ഡെസ്‍ക്

Published: February 16 , 2024 06:50 PM IST

1 minute Read

പേയ്ടിഎം ഉപയോഗിക്കുന്ന വ്യാപാരി. Photo credit: AFP \Sajjad HUSSAIN

മുംബൈ∙ ഇടപാടുകൾ നിർത്താൻ പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന് മാർച്ച് 15 വരെ സമയം നീട്ടി അനുവദിച്ചു റിസർവ് ബാങ്ക്. ഫെബ്രുവരി 29 വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്ന സമയം. 15 ദിവസം കൂടിയാണ് ആർബിഐ സമയം നീട്ടി അനുവദിച്ചിരിക്കുന്നത്. വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പൊതു താൽപര്യം പരിഗണിച്ചാണ് തീരുമാനം. ബദൽ ക്രമീകരണങ്ങൾ ചെയ്യാൻ കുറച്ചു സമയം കൂടി ആവശ്യമായി വന്നേക്കും. ഇതു കണക്കിലെടുത്താണു തീരുമാനമെന്ന് ആർബിഐ വ്യക്തമാക്കി. 
ഉപഭോക്താക്കൾക്ക് ഒരു അസൗകര്യവും ഉണ്ടാക്കാതെ നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേയ്ടിഎം ബാങ്ക് ഒരുക്കണമെന്നു റിസർവ് ബാങ്ക് നിര്‍‌ദ്ദേശം നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് നടപടിക്ക് പിന്നാലെ പേയ്ടിഎമ്മിനെതിരെ ഇഡി അന്വേഷണവും ആരംഭിച്ചിരുന്നു. വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയതിനാണ് ഇ‍ഡി അന്വേഷണം. മാർച്ച് 15നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ് / കറന്റ് അക്കൗണ്ടുകൾ, വോലറ്റ്, ഫാസ്ടാഗ്, നാഷനൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർബിഐ വിലക്കിയിരിക്കുന്നത്. 

English Summary:
Rbi gave 15 days more till march 15 to paytm bank

40oksopiu7f7i7uq42v99dodk2-2024-02 7bdi0h741n36vank7gpuq3reof 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-02-16 40oksopiu7f7i7uq42v99dodk2-2024-02-16 mo-judiciary-lawndorder-enforcementdirectorate 5us8tqa2nb7vtrak5adp6dt14p-2024 mo-business-paytm 5us8tqa2nb7vtrak5adp6dt14p-list mo-business-reservebankofindia mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button