ജപ്പാനിൽ മാന്ദ്യം; തുടര്‍ച്ചയായ രണ്ടാം പാദത്തിലും വളര്‍ച്ചയില്ല
ടോക്കിയോ: അപ്രതീക്ഷിത സാന്പത്തികമാന്ദ്യത്തിലേക്കു വഴുതിവീണ് ജപ്പാൻ. തുടർച്ചയായ രണ്ടു പാദങ്ങളിൽ സന്പദ്വ്യവസ്ഥ വളർച്ച കൈവരിക്കാതിരുന്നതാണു കാരണം. തുടർച്ചയായ രണ്ടു പാദങ്ങളിൽ മൊത്തം ആഭ്യന്തര ഉത്പാദനം ചുരുങ്ങുന്നതിനെയാണു സാങ്കേതികമായി മാന്ദ്യമെന്നു വിശേഷിപ്പിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിൽ (ഒക്ടോബർ-ഡിസംബർ) ജപ്പാന്റെ മൊത്തം ആഭ്യന്തര ഉത്പാദനം പ്രതീക്ഷിച്ച 0.4 ശതമാനത്തേക്കാൾ ഇടിവ് രേഖപ്പെടുത്തി. ഇതിനു തൊട്ടുമുന്‍പത്തെ പാദത്തിൽ 3.3 ശതമാനമായിരുന്നു ജാപ്പനീസ് ജിഡിപിയിലെ ഇടിവ്. ജനുവരി-മാർച്ച് മാസങ്ങളിൽ ജപ്പാൻ സന്പദ്വ്യവസ്ഥയിൽ വീണ്ടും ഇടിവുണ്ടാവുമെന്നാണു വിലയിരുത്തൽ. പിന്തള്ളി ജർമനി പുതിയ കണക്കുകൾ പുറത്തുവന്നതോടെ ലോകത്തെ മൂന്നാമത്തെ വലിയ സന്പദ്വ്യവസ്ഥയെന്ന നേട്ടം ജപ്പാനു നഷ്ടപ്പെട്ടു. ജർമനി ജപ്പാന്റെ സ്ഥാനം കൈയടക്കി. 2010 വരെ രണ്ടാം സ്ഥാനത്തായിരുന്ന ജപ്പാൻ ചൈനയുടെ കുതിപ്പോടെയാണു മൂന്നിലേക്കു വീണത്. 2023ൽ ജപ്പാന്റെ സന്പദ്വ്യവസ്ഥ 4.2 ലക്ഷം കോടി ഡോളറും ജർമനിയുടേത് 4.4 ലക്ഷം കോടി ഡോളറുമാണ്. അമേരിക്കൻ ഡോളറിന്റെ കണക്കിൽ ജർമനി ജപ്പാനെ മറികടന്നു മൂന്നാമത്തെ വലിയ സന്പദ്വ്യവസ്ഥയാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ഒക്ടോബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
യെൻ ദുർബലം ദുർബലമായ ഉപഭോഗം, ഉയരുന്ന മൂലധനച്ചെലവുകൾ എന്നിവയാണു ജപ്പാനു തിരിച്ചടിയായത്. യുഎസ് ഡോളറിനെതിരേ ഔദ്യോഗിക കറൻസിയായ യെൻ നേരിട്ട ഇടിവ് വൻകിട കന്പനികളുടെ ഓഹരിവിലയിൽ മുന്നേറ്റത്തിനു വഴിവയ്ക്കുകയും ചെയ്തു. പ്രധാന കയറ്റുമതി ഉത്പന്നങ്ങളായ കാർ ഉൾപ്പെടെയുള്ളവയ്ക്കു വിദേശ വിപണിയിൽ വില കുറയാനിടയാക്കിയതും തിരിച്ചടിയായി. നിക്ഷേപവും ചെലവഴിക്കലും വർധിപ്പിക്കാനായി ബാങ്ക് ഓഫ് ജപ്പാൻ 2016ൽ നെഗറ്റീവ് പലിശനിരക്ക് കൊണ്ടുവന്നിരുന്നു. ഇത്, ആഗോള നിക്ഷേപകരെ ആകർഷിച്ചില്ലെന്നു മാത്രമല്ല, യെന്നിന്റെ മൂല്യം താഴാനും ഇടയാക്കി. ഈ വർഷം ബാങ്ക് ഓഫ് ജപ്പാൻ സാന്പത്തിക ഉത്തേജന പദ്ധതികൾ ഘട്ടംഘട്ടമായി നിർത്തുമെന്നു വിദഗ്ധർ നിരീക്ഷിക്കുന്നുണ്ടെങ്കിലും, ഇതുവരെ പണപ്പെരുപ്പത്തെ നിയന്ത്രിക്കാനായിട്ടില്ല.

Source link