CINEMA

‘ഫൂട്ടേജ്’ ഫസ്റ്റ്ലുക്കിലെ ആ നടി, ഗായത്രി അശോക്; ചിത്രങ്ങൾ


എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടി ഏതെന്നായിരുന്നു പ്രേക്ഷകരുെട സംശയം. മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ പ്രഖ്യാപനം മുതലേ ചിത്രം ശ്രദ്ധനേടിയിരുന്നു. ഗായത്രി അശോക് ആണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്ന നടി.

ഗായത്രിയുടെ കൂടെ കാണുന്നത് വിശാഖ് നായരാണ്. നടിയുടെ കരിയറിലെ പ്രധാന വേഷങ്ങളിലൊന്നാകും ഈ സിനിമയിലേത്. ചെന്നൈയിൽ ഗ്രാഫിക്സ് ഡിസൈനർ ആയി ജോലി ചെയ്യുമ്പോഴാണ് ഗായത്രിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ‘ലഡു’ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു തുടക്കം. അതിനുശേഷം സ്റ്റാർ, മെമ്പർ രമേശൻ 9-ാം വാർഡ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 

കോ പ്രൊഡ്യൂസർ രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

ഛായാഗ്രഹണം ഷിനോസ്, എഡിറ്റര്‍ സൈജു ശ്രീധരന്‍, പ്രൊഡക്‌ഷൻ കണ്‍ട്രോളർ കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം അപ്പുണ്ണി സാജന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രോഹിത് കൃഷ്ണൻ, സ്റ്റണ്ട് ഇര്‍ഫാന്‍ അമീര്‍, വിഎഫ്എക്‌സ് പ്രൊമൈസ്, മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്.
സൗണ്ട് ഡിസൈന്‍ നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ് ഡാന്‍ ജോസ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍ സന്ദീപ് നാരായണ്‍, ഗാനങ്ങള്‍ ആസ്വെകീപ്സെര്‍ച്ചിങ്, പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം, പ്രൊഡക്‌ഷൻ മാനേജർ രാഹുൽ രാജാജി, ജിതിൻ ജൂഡി, പിആർഒ എ.എസ്. ദിനേശ്, ശബരി.


Source link

Related Articles

Back to top button