INDIALATEST NEWS

തിരഞ്ഞെടുപ്പ് ഒന്നിച്ചു വേണ്ട; പ്രമേയം പാസാക്കി തമിഴ്നാട്

തിരഞ്ഞെടുപ്പ് ഒന്നിച്ചു വേണ്ട; പ്രമേയം പാസാക്കി തമിഴ്നാട് – Tamil Nadu assembly has passed a resolution against one nation, one election policy | Malayalam News, India News | Manorama Online | Manorama News

തിരഞ്ഞെടുപ്പ് ഒന്നിച്ചു വേണ്ട; പ്രമേയം പാസാക്കി തമിഴ്നാട്

മനോരമ ലേഖകൻ

Published: February 15 , 2024 03:06 AM IST

1 minute Read

എം.കെ.സ്റ്റാലിൻ (PTI Photo)

ചെന്നൈ ∙ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നയത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. രാജ്യമൊട്ടാകെ ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണെന്നും അപ്രായോഗികമാണെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
സഖ്യകക്ഷികളായ കോൺഗ്രസ്, വിസികെ തുടങ്ങിയ പാർട്ടികൾ പ്രമേയത്തെ അനുകൂലിച്ചു. ഒരേസമയം തിരഞ്ഞെടുപ്പ് നടന്നാൽ ചെലവു കുറയ്ക്കാനാകുമെന്ന് അണ്ണാഡിഎംകെ നിലപാടെടുത്തു. അതേസമയം, ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച മറ്റൊരു പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.

English Summary:
Tamil Nadu assembly has passed a resolution against one nation, one election policy

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mkstalin 40oksopiu7f7i7uq42v99dodk2-2024-02-15 mo-legislature-centralgovernment mo-news-common-onenationoneelection 6anghk02mm1j22f2n7qqlnnbk8-2024-02-15 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6ahucttjqikkhqn991q02sol7v mo-news-national-states-tamilnadu 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button